Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎച്ച്.എം.സിയിൽ...

എച്ച്.എം.സിയിൽ ന്യൂക്ലിയർ മെഡിസിൻ സേവനങ്ങൾ

text_fields
bookmark_border
എച്ച്.എം.സിയിൽ ന്യൂക്ലിയർ മെഡിസിൻ സേവനങ്ങൾ
cancel
camera_alt

ഹ​മ​ദ്​ ആ​ശു​പ​ത്രി​യി​ൽ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ സേ​വ​ന​ങ്ങ​ൾ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ്
അ​ൽ കു​വാ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത ശേ​ഷം

ദോ​ഹ: ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ൽ പു​തി​യ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ സേ​വ​നം പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ച്ച്.​എം.​സി​ക്ക് കീ​ഴി​ലെ നാ​ഷ​ന​ൽ കാ​ൻ​സ​ർ കെ​യ​ർ ആ​ൻ​ഡ് റി​സ​ർ​ച് സെൻറ​റി​ലെ ക്ലി​നി​ക്ക​ൽ ഇ​മേ​ജി​ങ്​ ഡി​പ്പാ​ർ​ട്​​െ​മ​ൻ​റി​ലാ​ണ് പു​തി​യ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ സേ​വ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. സേ​വ​ന​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്്ട്ര നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലും രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും നി​ർ​ണ​യ​ത്തി​നും ഉ​പ​ക​രി​ക്കു​ന്ന​താ​ണ്.

ര​ണ്ടാ​മ​ത്തെ പൊ​സിേ​ട്രാ​ൺ എ​മി​ഷ​ൻ ടോ​മോ​ഗ്ര​ഫി സ്​​കാ​ന​ർ, ഹൈ​ബ്രി​ഡ് ഇ​മേ​ജി​ങ്​ എ​സ്.​പി.​ഇ.​സി.​ടി/​സി.​ടി സ്​​കാ​ന​ർ, പോ​സിേ​ട്രാ​ൺ എ​മി​ഷ​ൻ മാ​മോ​ഗ്ര​ഫി ഇ​മേ​ജി​ങ്, റേ​ഡി​യോ ഫാ​ർ​മ​സി ല​ബോ​റ​ട്ട​റി, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ തെ​റ​പ്പി യൂ​നി​റ്റ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക്ലി​നി​ക്ക​ൽ ഇ​മേ​ജി​ങ്​ ഡി​പ്പാ​ർ​ട്മെൻറി​ലെ പു​തി​യ സേ​വ​ന​ങ്ങ​ൾ. ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം തു​ട​രു​ന്ന​തി​നും ഉ​യ​ർ​ന്ന അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു​മു​ള്ള എ​ച്ച്.​എം.​സി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ്​ ന്യൂ​ക്ലി​യ​ൻ മെ​ഡി​സി​ൻ സം​വി​ധാ​ന​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്ലി​നി​ക്ക​ൽ ഇ​മേ​ജി​ങ്ങിെൻറ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, രോ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലും വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.ഖ​ത്ത​റിെൻറ ആ​രോ​ഗ്യ പ​രി​ര​ക്ഷ മേ​ഖ​ല​യി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യാ​ണ് ഇ​തു വി​ല​യി​രു​ത്ത​െ​പ്പ​ടു​ന്ന​ത്. ചി​കി​ത്സ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ് സ​മ​യം കു​റ​ക്കു​ന്ന​തി​ലും രോ​ഗ പ​രി​ച​ര​ണ​ത്തിെൻറ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും മി​ക​ച്ച ഫ​ലം ന​ൽ​കു​ന്ന​തി​ലും പു​തി​യ സേ​വ​നം പ്ര​യോ​ജ​നം ചെ​യ്യും.

റേ​ഡി​യോ​ള​ജി​യു​ടെ പ്ര​ത്യേ​ക മേ​ഖ​ല​യാ​യ ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ, ചി​കി​ത്സ​ക്കാ​യി അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഘ​ട​ന​യും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ചെ​റി​യ അ​ള​വി​ൽ റേ​ഡി​യോ ആ​ക്ടി​വ് മെ​റ്റീ​രി​യ​ലു​ക​ൾ അ​ല്ലെ​ങ്കി​ൽ റേ​ഡി​യോ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​വ​യ​വ​ങ്ങ​ളു​ടെ​യും കോ​ശ​ങ്ങ​ളു​ടെ​യും ഘ​ട​ന​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ദൃ​ശ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ ന്യൂ​ക്ലി​യ​ർ ഇ​മേ​ജി​ങ്​ പ്ര​ധാ​ന ഘ​ട​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuclear Medicinehmc
News Summary - Nuclear Medicine Services at HMC
Next Story