Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘നൃ​ത്താ​ഞ്ജ​ലി’...

‘നൃ​ത്താ​ഞ്ജ​ലി’ ഐ.​സി.​സി വെ​ന​സ്ഡേ ഫി​യ​സ്റ്റ

text_fields
bookmark_border
‘നൃ​ത്താ​ഞ്ജ​ലി’ ഐ.​സി.​സി വെ​ന​സ്ഡേ ഫി​യ​സ്റ്റ
cancel
camera_alt

ഐ.​സി.​സി വെ​ന​സ്ഡേ ഫി​യ​സ്റ്റ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ‘നൃ​ത്താ​ഞ്ജ​ലി’​പ​രി​പാ​ടി​യി​ൽ​നി​ന്ന്

ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ർ (ഐ.​സി.​സി) വെ​ന​സ്ഡേ ഫി​യ​സ്റ്റ​യു​ടെ ഭാ​ഗ​മാ​യി ‘നൃ​ത്താ​ഞ്ജ​ലി’ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സാം​സ്കാ​രി​ക പൈ​തൃ​കം വി​ളി​ച്ചോ​തു​ന്ന വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ൾ അ​ര​ങ്ങേ​റി. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക -ക​ലാ പൈ​തൃ​കം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഐ.​സി.​സി എ​ല്ലാ ആ​ഴ്ച​യും വെ​ന​സ്ഡേ ഫി​യ​സ്റ്റ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

വെ​ങ്ക​പ്പ ഭാ​ഗ​വ​തു​ല സ്വാ​ഗ​തം പ​റ​ഞ്ഞു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​മ്യൂ​ണി​റ്റി സേ​വ​ന രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഐ.​സി.​സി അ​ഫി​ലി​യേ​റ്റ​ഡ് സം​ഘ​ട​ന​ക​ളാ​യ ഓ​ണാ​ട്ടു​ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സു​മേ​ഷ് കു​മാ​ർ, പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ വേ​ദി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് സി.​കെ. ശ്രീ​ജീ​വ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഐ.​സി.​സി എ​ച്ച്.​ആ​ർ ആ​ൻ​ഡ് അ​ഡ്മി​ൻ ആ​ൻ​ഡ് കോ​ൺ​സു​ല​ർ മേ​ധാ​വി രാ​കേ​ഷ് വാ​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

ഐ.​സി.​സി അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ, ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ സ​ത്താ​ർ, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശാ​ന്ത​നു ദേ​ശ്പാ​ണ്ഡെ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, വി​വി​ധ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റു​മാ​ർ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പൂ​ജ ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar.DohaIndian cultural center'Wednesday Fiesta'
News Summary - ‘Nritanjali’ ICC Wednesday Fiesta
Next Story