Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇനി പുതിയ വാക്​സിനേഷൻ...

ഇനി പുതിയ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​

text_fields
bookmark_border
ഇനി പുതിയ വാക്​സിനേഷൻ സർട്ടിഫിക്കറ്റ്​
cancel

ദോഹ: ബൂസ്​റ്റർ ഡോസ്​ വിവരങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള സംവിധാനങ്ങളോടെ ഖത്തറിലെ കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യാന്തര യാത്രാമാർഗങ്ങൾക്ക്​ ഉപകാരപ്പെടുന്ന രീതിയിലാണ്​ സർട്ടിഫിക്കറ്റ്​ പരിഷ്​കരിച്ചിരിക്കുന്നത്​. ഖത്തര്‍ എയര്‍വേസ് അയാട്ട ട്രാവൽ പാസായ ഡിജിറ്റൽ പാസ്​പോർട്ട്​ മൊബൈൽ ആപ്​, യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ കോവിഡ്​ സർട്ടിഫിക്കറ്റ്​ എന്നിവയിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ്​ ഖത്തറി​െൻറ വാക്​സിനേഷൻ സർട്ടിഫിക്കറ്റിലെ മാറ്റം. അതേസമയം, നിലവിലെ കോവിഡ്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റി​െൻറ സാധുത നഷ്​ടമാവില്ല. ഖത്തറിലും രാജ്യത്തിന്​ പുറത്തെ ആവശ്യങ്ങൾക്കുമെല്ലാം നേരത്തെയുള്ള സർട്ടിഫിക്കറ്റ്​ ഉപയോഗിക്കാമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ ഫോർമാറ്റിൽ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാനോ വീണ്ടും പ്രിൻറ്​ എടുക്കാനോ ശ്രമിക്കേണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിനകം കോവിഡ്​ വാക്​സി​െൻറ ബൂസ്​റ്റർ ഡോസ്​ സ്വീകരിച്ചവർക്ക്​ മാറ്റങ്ങളോടുകൂടിയ പുതിയ സർട്ടിഫിക്കറ്റ്​ ബുധാനാഴ്​ച മുതൽ ഡൗൺ​ലോഡ്​ ചെയ്​ത്​ ഉപയോഗിക്കാം. വാക്​സിനേഷൻ സർട്ടിഫിക്കറ്റുകൾ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്​റ്റം (എൻ.എ.എസ്​) അല്ലെങ്കിൽ തൗതീഖ്​ വെബ്​സൈറ്റുകളിൽനിന്നും യൂസർ​നെയിമും പാസ്​വേഡും ഉപയോഗിച്ച്​ സ്വന്തമാക്കാം. ഒന്നും രണ്ടും ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ രണ്ടാം ഡോസ്​ എടുത്ത്​ ഏഴു ദിവസത്തിനുശേഷം ഓൺലൈൻ വഴി സർട്ടിഫിക്കറ്റ്​ ലഭ്യമാകും. ബൂസ്​റ്റർ ഡോസ്​ എടുത്തവർക്ക്​ കുത്തിവെപ്പ്​ പൂർത്തിയാക്കി 24 മണിക്കൂറിനകവും സർട്ടിഫിക്കറ്റ്​ ലഭ്യമാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Now the new vaccination certificate
Next Story