ഇനി 'ബർദുൽ അജൂസ്' ദിനങ്ങൾ; തണുപ്പുകൂടും, പിന്നെ ചൂട്
text_fieldsദോഹ: ഫെബ്രുവരി അവസാനം മുതൽ രാജ്യത്ത് കൂടുതൽ തണുപ്പ്. ഫെബ്രുവരി അവസാനത്തോടെ 'ബർദുൽ അജൂസ്' കാലം തുടങ്ങും. തണുപ്പുകാലം കഴിയുന്ന ദിവസങ്ങൾക്ക് പറയുന്ന പ്രാദേശിക പേരാണ് 'ബർദ് അൽ അജൂസ്'. മാർച്ച് മാസത്തിെൻറ ആദ്യ ആഴ്ചകൾവരെ ഇത് നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ തണുപ്പ് നല്ല വണ്ണം കൂടുകയും ഒടുവിൽ ചൂട് കൂടിവരുകയുമാണ് െചയ്യുക. ഇതോടെ ചൂടുകാലം തുടങ്ങുകയായി.
നാളെ മുതൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഏറ്റവും കുറഞ്ഞ താപനില 12-19 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടിയ താപനില 20-26 ഡിഗ്രി സെൽഷ്യസായിരിക്കും. ഫെബ്രുവരി 25 വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും മിന്നലിനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണം. നാളെ ഉച്ച മുതൽ വടക്ക് പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

