നോട്ടെക് 3.0 -നോളജ് ആൻഡ് ടെക്നോളജി എക്സ്പോ
text_fieldsനോട്ടെക് 3.0-നോളജ് ആൻഡ് ടെക്നോളജി എക്സ്പോ വിജയികൾക്ക് അവാർഡ് നൽകുന്നു
ദോഹ: ശാസ്ത്ര സാങ്കേതിക ലോകത്തിലെ പുതിയ സാധ്യതകളെയും നൂതനാശയങ്ങളെയും പരിപോഷിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും വേദിയായി നോടെക് 3.0. ഖത്തറിലെ ആറ് സോണുകളിൽ നിന്നും 14 ഇന്ത്യൻ സ്കൂളുകളിൽ നിന്നുമായി മുന്നൂറോളം മത്സരാർഥികൾ പരിപാടിയിൽ പങ്കെടുത്തു. കാമ്പസ് വിഭാഗത്തിൽ നോബിൾ ഇന്റർ നാഷനൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, പോഡാർ പേൾ സ്കൂൾ മെഷാഫ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സോൺ വിഭാഗത്തിൽ ഹിലാൽ സോൺ ഒന്നാം സ്ഥാനവും ഗറാഫ സോൺ രണ്ടാം സ്ഥാനവും നേടി. നോട്ടെക്കിന്റെ ഭാഗമായി നടന്ന എക്സ്പോ പവിലിയൻ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇൻകാസ് ജന. സെക്രട്ടറി കെ.വി. ബോബൻ, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി അസോസിയറ്റ് പ്രഫസർ ഡോ. ജിതേഷ് പുത്തൻവീട്ടിൽ, പുണെ യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ ഹെഡ് ദിനേശ് ബക്ഷി തുടങ്ങിയവർ കാമ്പസ് ക്ലോസിങ് സെറിമണിയിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഐ ടോക് സെഷനിൽ കൗൺസിലറും സൈക്കോതെറപ്പിസ്റ്റുമായ ജോർജ് വി. ജോയ്, എസ്.എ.എം ബഷീർ, ഫിറോസ് പി.ടി, ഉബൈദ് പേരാമ്പ്ര തുടങ്ങിയവരും ഇവോൾവർ സെഷനിൽ റേഡിയോ മലയാളം 98.6 എഫ്.എം ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ, ഉബാദ സഖാഫി എന്നിവരും സംസാരിച്ചു.
ബിഗ് ക്വിസ്, സെമിന, ലെജൻഡറി തുടങ്ങിയ പ്രോഗ്രാമുകൾ ശ്രദ്ധേയമായി. സമാപന സംഗമത്തിൽ എസ്.എസ്.എഫ് കേരള സെക്രട്ടറി അനസ് അമാനി പുഷ്പഗിരി, ഐ.സി.എഫ് നേതാക്കളായ അഹ്മദ് സഖാഫി പേരാമ്പ്ര, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുൽ അസീസ് സഖാഫി പാലോളി, രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ ജന. സെക്രട്ടറി മൊയ്തീൻ ഇരിങ്ങല്ലൂർ, ഹബീബ് മാട്ടൂൽ എന്നിവർ സംബന്ധിച്ചു.
നാഷനൽ ചെയർമാൻ ഉനൈസ് അമാനിയുടെ അധ്യക്ഷതയിൽ നടന്ന നോട്ടെക് 3.0 സംഗമത്തിന് അബ്ദുൽ ഫത്താഹ് സ്വാഗതവും ഫായിസ് ചേലക്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

