നാട്ടിലേക്കല്ലേ.. പെട്ടിയൊരുക്കേണ്ടേ... കിടലൻ ഷോപ്പിങ് ടിപ്സുമായി ‘ടോപ് പിക്സ്’
text_fieldsദോഹ: സ്കൂളുകളിൽ പരീക്ഷ തിരക്കായി. ജൂലൈ അവസാനത്തോടെ വേനലവധിയും ആരംഭിക്കുകയായി. ഖത്തറിലെ കടുത്ത ചൂടിനിടയിൽ നാട്ടിലെ പെരുമഴക്കുളിരിലേക്ക് പറക്കാനൊരുങ്ങുന്ന പ്രവാസികൾ പ്രിയപ്പെട്ടവർക്കുള്ള പെട്ടി നിറക്കാൻ പുറപ്പാടിലാണിപ്പോൾ. അവധിക്കു മുമ്പുള്ള ജോലിത്തിരക്കിനിടയിൽ ഷോപ്പിങ് എളുപ്പവും, മികച്ചതുമാക്കാൻ വഴികാട്ടിയായി ‘ഗൾഫ് മാധ്യമം’ -ബാക് ടു ഹോം- ഷോപ്പിങ് ടാബ് പ്രത്യേക പതിപ്പ് വായനക്കാരിലെത്തുന്നു. ‘ടോപ് പിക്സ്’ എന്ന പേരിൽ ഖത്തറിൽ ലഭ്യമായ മികച്ച ബ്രാൻഡുകളുടെ വിശദാംശങ്ങളുമായി വായനക്കാരിലെത്തുന്ന ‘ബാക് ടു ഹോം’ പതിപ്പ് ഷോപ്പിങ്ങിനെ സമ്പന്നമാക്കുമെന്നുറപ്പ്.
വേനൽ അവധിയോടനുബന്ധിച്ച് വിവിധ ബ്രാൻഡുകളുടെ ഡിസ്കൗണ്ടുകൾ, ആകർഷക ഓഫറുകൾ, ഇളവുകൾ ലഭിക്കുന്ന പ്രമോഷൻ കോഡ് കൂപ്പണുകൾ, ലോകോത്തര ബ്രാൻഡുകളുടെ ഫെസ്റ്റിവൽ ഓഫറുകൾ എന്നിവയുമായാണ് ‘ടോപ് പിക്സ്’ എത്തുന്നത്.
28ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗാലക്സി എസ്25 അൾട്രാ ഉൾപ്പെടെ സമ്മാനങ്ങളുമായി ആർ.പി ടെക് ഒരുക്കുന്ന ഗ്രാൻഡ് റാഫിൾ ഡ്രോയുടെ വിശദാംശങ്ങളും നഷ്ടപ്പെടുത്താതെ ഷോപ്പിങ്ങിനൊരുങ്ങാം ‘ടോപ് പിക്സ്’ വഴികാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

