Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​യി​ക​ദി​നം...

കാ​യി​ക​ദി​നം ആ​ഘോ​ഷി​ച്ച് നോ​ർ​വ ഖ​ത്ത​ര്‍

text_fields
bookmark_border
കാ​യി​ക​ദി​നം ആ​ഘോ​ഷി​ച്ച് നോ​ർ​വ ഖ​ത്ത​ര്‍
cancel
camera_alt

നോ​ർ​വ ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക ദി​ന ആ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ വ​ർ​ക്ക​ല പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നോ​ർ​വ ഖ​ത്ത​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ‘കാ​യി​ക ദി​ന ആ​ഘോ​ഷം’ അ​ബു ഹ​മൂ​റി​ലെ ഫ​ല​സ്‌​തീ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. ഐ.​സി.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം സ​ജീ​വ് സ​ത്യ​ശീ​ല​ൻ, നോ​ർ​വ ഖ​ത്ത​ർ മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ദി​ലീ​പ് കു​മാ​ർ, സ​ഫീ​ർ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. മാ​ര​ത്ത​ൺ താ​രം ഷ​കീ​ർ ചെ​റാ​യി​യെ മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ന​ട​ന്ന വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. നാ​ലു ടീ​മു​ക​ളാ​യി ന​ട​ന്ന ബാ​സ്ക​റ്റ് ബാ​ൾ, ബൗ​ളി​ങ്, ഫു​ട്ബാ​ൾ ഷൂ​ട്ടൗ​ട്ട്, ഓ​ട്ടം, പു​ഷ്അ​പ് ച​ല​ഞ്ച്, വ​ടം​വ​ലി, ചെ​സ്, കാ​രം​സ് തു​ട​ങ്ങി​യ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ഷാ​ൻ ഷ​റ​ഫ്, സാ​ബി​ൻ, ശാ​രി​ക, സി​ജി ഹു​സൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ടീ​മു​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും ട്രോ​ഫി​യും നോ​ർ​വ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് നി​ഖി​ൽ ശ​ശി​ധ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​മി​ൻ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ സൗ​മ്യ അ​ജി എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​നി​ച്ചു. നോ​ർ​വ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് ജി. ​നാ​യ​ർ, അ​ജി മോ​നി, ശി​വ​ൻ കോ​വൂ​ർ, താ​ഹ കാ​ട്ടി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗം സു​ലൈ​മാ​ൻ അ​ഷ​റ​ഫ് എ​ന്നി​വ​രും സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationnational sports daynorva
News Summary - norva celebrates national sports day
Next Story