ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്
text_fieldsദോഹ: ഖത്തറിനെ വലക്കുന്ന പൊടിക്കാറ്റ് വാരാന്ത്യ ദിവസങ്ങളിലും തുടരും. കഴിഞ്ഞ ദിവസം രാജ്യത്തിെൻറ മിക്ക ഭാഗങ്ങളിലും പൊടിക്കാറ്റ് രൂക്ഷമായിരുന്നു. ഖത്തറിൽ ഇപ്പോൾ വീശുന്ന വടക്ക് പടിഞ്ഞാറൻ കാറ്റ് ജൂൺ 19 വരെ തുടരും. ഇന്ന് കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 44 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
കാറ്റിെൻറ വേഗം മണിക്കൂറിൽ 31 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ ആയിരിക്കും. ചില സമയങ്ങളിൽ 74 കി.മീ വേഗം പ്രാപിക്കാനിടയുണ്ട്. ജാഗ്രത പാലിക്കണം. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ കാഴ്ചാപരിധി രണ്ട് കിലോമീറ്ററിനും താഴെയായിരിക്കും. വൈകുന്നേരത്തോടെ കാറ്റിെൻറ വേഗം കുറഞ്ഞു വരും. ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. കടലിൽ 12 അടി ഉയരത്തിൽ തിരമാലയടിക്കും. കടലിൽ പോകുന്നവർ ജാഗ്രത പുലർത്തണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

