Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോർക്ക കോവിഡ്​...

നോർക്ക കോവിഡ്​ ധനസഹായം: ഭാര്യയുടേയോ ഭർത്താവി​േൻറയോ അക്കൗണ്ട്​ നൽകാം

text_fields
bookmark_border
നോർക്ക കോവിഡ്​ ധനസഹായം: ഭാര്യയുടേയോ ഭർത്താവി​േൻറയോ അക്കൗണ്ട്​ നൽകാം
cancel

ദോഹ: നാട്ടിൽ എത്തി കോവിഡ് 19 പശ്ചാത്തലത്തിൽ തിരിച്ചുവരാനാകാത്ത പ്രവാസികൾക്ക്​ ​േനാർക്ക നൽകുന്ന 5000 രൂപ ധനസഹായ ം ബാങ്ക്​ അക്കൗണ്ടുകളിലൂടെയാണ്​ ലഭിക്കുക. ഇതിനുള്ള അപേക്ഷ ഏ​പ്രിൽ 30 വരെ​ സ്വീകരിക്കും. 2020 ജനുവരി ഒന്നിനോ അതിനുശ േഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കാത്തവർക്കാണ്​ ധനസഹായം. ഇതിന്​ നോർക്കയുടെ തിരിച്ചറിയൽ കാർഡ്​ വേണമെന്ന്​ ഉത്തരവിൽ പറയുന്നില്ല.

സേവിങ്​സ്​ ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിൻറ്​ ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിൻെറ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയക്കില്ല. കാലവധിയുള്ള പാസ്പോർട്ട്, വിസ എന്നിവയുള്ളവർക്കും ഈ കാലയളവിൽ വിസയുടെ കാലാവധി അധികരിച്ചവർക്കുമാണ്​ അർഹത​.

പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്പോർട്ടിൻെറ ഒന്ന്, രണ്ട്, അഡ്രസ് പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്പോർട്ടിൽ 2020 ജനുവരി ഒന്നിന് ശേഷം അറൈവൽ രേഖപ്പെടുത്തിയ പേജ്, വിസ പേജ്/ വിസ കോപ്പി, അപേക്ഷകൻെറ ബാങ്ക് വിവരങ്ങൾ എന്നിവ അപ്​ലോഡ് ചെയ്യണം.

ഏപ്രിൽ 18 മുതലാണ്​ അപേക്ഷ സ്വീകരിക്കൽ തുടങ്ങിയത്​. നോർക്ക റൂട്ട്സിൻെറ വെബ്സൈറ്റ് www.norkaroots.org വഴിയാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരം 04712770515, 2770557 (ഇന്ത്യൻ സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ) നമ്പറിലും ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsNorka Root
News Summary - norka -qatar-gulf news
Next Story