Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി; രണ്ടാംഘട്ടത്തില്‍ എൻറോള്‍ ചെയ്തത് 63,580 പ്രവാസി കുടുംബങ്ങള്‍

text_fields
bookmark_border
നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി; രണ്ടാംഘട്ടത്തില്‍ എൻറോള്‍ ചെയ്തത് 63,580 പ്രവാസി കുടുംബങ്ങള്‍
cancel

ദോഹ: പ്രവാസി കേരളീയര്‍ക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ 'നോർക്ക കെയർ പ്ലസ്' രണ്ടാം ഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു രണ്ടാം ഘട്ട എൻറോൾമെന്റ് സമയം. നേരത്തേ മാർച്ച് 11 മുതൽ ഏപ്രിൽ 12 വരെ നടന്ന ആദ്യ ഘട്ടത്തിൽ 32,000 കുടുംബങ്ങളാണ് ചേർന്നത്. രണ്ടാംഘട്ട എൻറോള്‍മെന്റ് പൂർത്തിയായതോടെ 95580 പ്രവാസി കുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസിന്റെ ഭാഗമായി. നിലവിൽ എൻറോൾ ചെയ്തവരുടെ പോളിസി കാലാവധി 2027 ഏപ്രിൽ 14 വരെയാണ്.

2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആദ്യഘട്ട എൻറോള്‍മെന്റ്ല്‍ 1,32,034 പ്രവാസികേരളീയ കുടുംബങ്ങള്‍ രജിസ്റ്റർ ചെയ്തിരുന്നു. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് എന്നീ പദ്ധതികളിലായി ഇതുവരെ 136ല്‍ അധികം രാജ്യങ്ങളില്‍ നിന്നായി 2,27,614 പ്രവാസികേരളീയ കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവഴി ഏകദേശം 10 ലക്ഷത്തോളം പ്രവാസികൾക്കും കുടുംബങ്ങൾക്കുമാണ് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകുക.

പ്രവാസികേരളീയര്‍ക്കും കുടുംബാഗങ്ങള്‍ക്കും അഞ്ചു ലക്ഷം രുപ വരെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതാണ് നോര്‍ക്ക കെയര്‍. അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യയമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norka Care Plus enrolment
Next Story