Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക് ക​രു​ത്താ​യി 'നോ​ർ​ക്ക കെ​യ​ർ'

text_fields
bookmark_border
പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്ക്   ക​രു​ത്താ​യി നോ​ർ​ക്ക കെ​യ​ർ
cancel

കേ​ര​ള​ത്തി​ന്റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ നെ​ടും​തൂ​ണാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​വും സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും മു​ൻ​നി​ർ​ത്തി കേ​ര​ള സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള നോ​ർ​ക്ക റൂ​ട്ട്സ് ആ​വി​ഷ്ക​രി​ച്ച 'നോ​ർ​ക്ക കെ​യ​ർ' ആ​രോ​ഗ്യ -അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി കൂ​ടു​ത​ൽ വി​പു​ല​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​യി​രി​ക്കു​ന്നു. വി​ദേ​ശ​ത്തോ ഇ​ന്ത്യ​യി​ലോ ഉ​ള്ള നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പൂ​ർ​ണ്ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​ര​ള​വോ​ളം ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് പ​ദ്ധ​തി

പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ

മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്ലാ​ബു​ക​ൾ: 3 ല​ക്ഷം മു​ത​ൽ 1 കോ​ടി വ​രെ വി​വി​ധ സ്ലാ​ബു​ക​ൾ ല​ഭ്യ​മാ​ണ്.

അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ്: പ്രൈ​മ​റി ഇ​ൻ​ഷു​റ​ൻ​സ് തു​ക​ക്ക് അ​നു​സൃ​ത​മാ​യി അ​പ​ക​ട മ​ര​ണം, സ്ഥി​ര​മാ​യ വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​ക്ക് 3 ല​ക്ഷം മു​ത​ൽ 1 കോ​ടി വ​രെ ക​വ​റേ​ജ് ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി: 18 മു​ത​ൽ 110 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്ക് (Self/Spouse/Parents) ഈ ​പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം. കൂ​ടാ​തെ 0 മു​ത​ൽ 25 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്താം.

മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ

പ്രീ-​എ​ക്സി​സ്റ്റി​ങ് രോ​ഗ​ങ്ങ​ൾ: നി​ല​വി​ലു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് പോ​ളി​സി എ​ടു​ത്ത ആ​ദ്യ ദി​വ​സം മു​ത​ൽ ക​വ​റേ​ജ് ല​ഭി​ക്കു​ന്നു. 30 ദി​വ​സ​ത്തെ കാ​ത്തി​രി​പ്പ് സ​മ​യം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

റോ​ബോ​ട്ടി​ക് സ​ർ​ജ​റി​ക​ൾ, ഓ​റ​ൽ കെ​മോ​തെ​റാപ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി, ഡീ​പ് ബ്രെ​യി​ൻ സ്റ്റി​മു​ലേ​ഷ​ൻ തു​ട​ങ്ങി​യ ആ​ധു​നി​ക ചി​കി​ത്സ​ക​ൾ​ക്ക് പ്ര​ത്യേ​ക സ​ബ്-​ലി​മി​റ്റു​ക​ളോ​ടെ പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു. കൂ​ടാ​തെ ആ​യു​ർ​വേ​ദ (AYUSH) ചി​കി​ത്സ​ക​ൾ​ക്ക് 50,000 വ​രെ​യും, തി​മി​ര ശ​സ്ത്ര​ക്രി​യ​ക്ക് ക​ണ്ണി​ന് 40,000 വ​രെ​യും ക​വ​റേ​ജ് ല​ഭി​ക്കും.

ഒ​ഴി​വാ​ക്ക​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പൂ​ർ​ണ്ണ​മാ​യും ഇ​ന്ത്യ​ൻ ഭൂ​പ്ര​ദേ​ശ​ത്തി​നു​ള്ളി​ലെ അം​ഗീ​കൃ​ത ആ​ശു​പ​ത്രി​ക​ളി​ലെ ചി​കി​ത്സ​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. വി​ദേ​ശ​ത്തു​ള്ള ചി​കി​ത്സ​ക​ൾ, പ്ര​സ​വ​സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക​ൾ, വ​ന്ധ്യ​താ ചി​കി​ത്സ​ക​ൾ (IVF, IUI), ഒ.​പി.​ഡി (OPD) സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നി​ല്ല.

ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ

പ​ദ്ധ​തി​യു​ടെ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യോ വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യോ പൂ​ർ​ണ്ണ​മാ​യും ഡി​ജി​റ്റ​ൽ​വ​ൽ​ക്ക​രി​ച്ചി​രി​ക്കു​ന്നു. എ​ൻ​റോ​ൾ​മെ​ന്റ്, ഇ-​കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ്, ലൈ​വ് ക്യാ​ഷ്‌​ലെ​സ് ഹോ​സ്പി​റ്റ​ൽ ലി​സ്റ്റ് പ​രി​ശോ​ധ​ന, ക്ലെ​യിം സ്റ്റാ​റ്റ​സ് ട്രാ​ക്കി​ങ് എ​ന്നി​വ​യെ​ല്ലാം ഇ​തി​ലൂ​ടെ സാ​ധ്യ​മാ​ണ്.

മു​ൻ​വ​ർ​ഷ​ത്തി​ൽ 300 കോ​ടി രൂ​പ​യു​ടെ ക്ലെ​യി​മു​ക​ൾ 99.5 ശ​ത​മാ​നം സെ​റ്റി​ൽ​മെ​ന്റ് അ​നു​പാ​ത​ത്തോ​ടെ തീ​ർ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.

പ​രി​ഷ്ക​രി​ച്ച മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​നി​ൽ കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. സം​ശ​യ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി www.norkaroots.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റോ, 1860 4191 401, 1860 4191 402 എ​ന്നീ 24 മ​ണി​ക്കൂ​ർ ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​റു​ക​ളോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന മി​ക​ച്ചൊ​രു ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യാ​ണ് നോ​ർ​ക്ക കെ​യ​ർ. അ​ർ​ഹ​രാ​യ എ​ല്ലാ പ്ര​വാ​സി​ക​ളും ഓ​ൺ​ലൈ​ൻ എ​ൻ​റോ​ൾ​മെ​ന്റ് സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ടും​ബ​ത്തി​ന്റെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Norka Care' focuses on health security of migrants
Next Story