Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​റി​ലേ​ക്ക്...

ഖ​ത്ത​റി​ലേ​ക്ക് നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ക്കു​ന്നു

text_fields
bookmark_border
ഖ​ത്ത​റി​ലേ​ക്ക് നോ​ർ​ക്ക ലീ​ഗ​ൽ   ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ക്കു​ന്നു
cancel

ദോ​ഹ: സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ർ​ക്ക റൂ​ട്ട്സി​ന്റെ പ്ര​വാ​സി നി​യ​മ​സ​ഹാ​യ പ​ദ്ധ​തി​യി​ലേ​ക്ക് ഖ​ത്ത​റി​ൽ മ​ല​യാ​ളി​ക​ളാ​യ ലീ​ഗ​ൽ ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ ക്ഷ​ണി​ക്കു​ന്നു.

ഖ​ത്ത​റി​നു പു​റ​മെ, ബ​ഹ്റൈ​ൻ (മ​നാ​മ), മ​ലേ​ഷ്യ (ക്വാ​ലാ​ലം​പൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ല​വി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത, ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ​മൂ​ല​വും ത​ന്റെ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ലും നി​യ​മ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​ന്ന പ്ര​വാ​സി കേ​ര​ളീ​യ​ര്‍ക്കാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നോ​ര്‍ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കേ​സു​ക​ളി​ന്മേ​ൽ നി​യ​മോ​പ​ദേ​ശം, ന​ഷ്ട​പ​രി​ഹാ​രം/​ദ​യാ ഹ​ര​ജി​ക​ൾ എ​ന്നി​വ​യി​ൽ സ​ഹാ​യി​ക്കു​ക, മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് നി​യ​മ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, വി​വി​ധ ഭാ​ഷ​ക​ളി​ൽ ത​ർ​ജ​മ ന​ട​ത്തു​ന്ന​തി​ന് വി​ദ​ഗ്ദ്ധ​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​ക്ക് അ​താ​ത് രാ​ജ്യ​ത്തെ മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.

അ​ഭി​ഭാ​ഷ​ക​നാ​യി കേ​ര​ള​ത്തി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു​വ​ർ​ഷ​വും വി​ദേ​ശ​ത്ത് (അ​പേ​ക്ഷ ന​ല്‍കു​ന്ന രാ​ജ്യ​ത്ത്) ഏ​ഴു വ​ർ​ഷ​വും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള വ്യ​ക്തി​യാ​യി​രി​ക്ക​ണം.

താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ ceo.norka@kerala.gov.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് ജ​നു​വ​രി 24ന​കം അ​പേ​ക്ഷ ന​ല്‍കേ​ണ്ട​താ​ണ്. വി​ദ്യാ​ഭ്യാ​സ/​പ്ര​വൃ​ത്തി​പ​രി​ച​യ രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ളോ​ടൊ​പ്പം ‘വി​ദേ​ശ​മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര സാ​ധ്യ​ത​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ല്‍ 200 വാ​ക്കി​ൽ കു​റ​യാ​ത്ത ഒ​രു കു​റി​പ്പും മ​ല​യാ​ള​ത്തി​ൽ ത​യാ​റാ​ക്കി അ​പേ​ക്ഷ​യോ​ടൊ​പ്പം അ​നു​ബ​ന്ധ​മാ​യി അ​യ​ക്കേ​ണ്ട​താ​ണ്.

യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം, ഫീ​സ് എ​ന്നി​വ സം​ബ​ന്ധി​ക്കു​ന്ന വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യു​ന്നി​ന് www.norkaroots.org വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ര്‍ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍ടാ​ക്ട് സെ​ന്റ​റി​ന്റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ർ​വി​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NorcaQatarLegal Consultant
News Summary - Norca Invites Legal Consultant to Qatar
Next Story