നൂൻ ഖുർആൻ ലേണിങ്ങിന് തുമാമയിൽ തുടക്കം
text_fieldsനൂൻ ഖുർആൻ ലേണിങ്ങിന് തുമാമ സോണിൽ തുടക്കമായപ്പോൾ
ദോഹ: ഖുർആൻ പഠനം എളുപ്പവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്ഫോം, നൂൻ ഖുർആൻ ലേണിഡങ്ങിന് തുമാമ സോണിൽ തുടക്കമായി. സി.ഐ.സി ഖത്തർ പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ ഫസ്ലുർറഹ്മാൻ കൊടുവള്ളി, 'ഖുർആൻ ചേർത്തു പിടിക്കാം' എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി. സി.ഐ.സി തുമാമ സോൺ വൈസ് പ്രസിഡന്റ് നബീൽ പുത്തൂർ അധ്യക്ഷത വഹിച്ചു. റമദാൻ ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഈം അഹ്മദ് ഖുർആൻ പാരായണം നടത്തി. സി.ഐ.സി ഖത്തർ വൈസ് പ്രസിഡന്റ് കെ.ടി. മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു. സോൺ സെക്രട്ടറി ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഹാഷിം, അസ്ലം, മഅ്റൂഫ്, സലീം, നജീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

