നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ് ചെയർമാൻ കെ. മുഹമ്മദ് ഈസ അനുശോചന യോഗം
text_fieldsനോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ് ചെയർമാൻ കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ചേർന്ന യോഗം
ദോഹ: ഖത്തറിലെ കലാ സാംസ്കാരിക വാണിജ്യരംഗങ്ങളിലെ സജീവ സാന്നിധ്യവും നോബിൾ ഇന്റർനാഷനൽ സ്കൂൾ വൈസ് ചെയർമാനും അലി ഇന്റർനാഷനൽ ട്രേഡിങ് ജനറൽ മാനേജറുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നോബിൾ ഇന്റർനാഷനൽ സ്കൂളിൽ അനുശോചനയോഗം നടത്തി. അദ്ദേഹത്തിന്റെ ചിട്ടയായ പ്രവർത്തനവും നേതൃപാടവവും തികഞ്ഞ മാതൃകയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സേവന മനോഭാവവും സാംസ്കാരിക ബോധവും സ്കൂളിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത വിടവാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കൊപ്പം സ്കൂൾ ചെയർമാൻ യു. ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹിം കുന്നുമ്മൽ, സെക്രട്ടറിമാരായ വി.സി. മഷൂദ്, ഫാരിസ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽമാർ, സെക്ഷൻ തലവന്മാർ, അധ്യാപക-അനധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

