Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനോബിൾ ഇന്റർനാഷനൽ സ്കൂൾ...

നോബിൾ ഇന്റർനാഷനൽ സ്കൂൾ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ്

text_fields
bookmark_border
നോബിൾ ഇന്റർനാഷനൽ സ്കൂൾ കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ്
cancel

ദോഹ: നോബിൾ ഇന്റർനാഷണൽ സ്കൂൾ 19ാമത് കിന്റർഗാർട്ടൻ ബിരുദദാന ചടങ്ങ് അൽ വുകൈർ ക്യാമ്പസിൽ നടന്നു. വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹീം കുന്നമ്മൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി.

ചീഫ് പാട്രൺ, വൈസ് ചെയർമാൻ, മറ്റു ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, വിവിധ വിഭാഗം മേധാവികൾ എന്നിവർ കുട്ടികൾക്ക് ബിരുദം കൈമാറി. ശേഷം വിദ്യാർഥികൾ അവതരിപ്പിച്ച വിവിധങ്ങളായ നൃത്ത -സംഗീത പരിപാടികൾ ചടങ്ങിന് മിഴിവേകി. കിന്റർ ഗാർട്ടൻ വിഭാഗം മേധാവി അസ്മ റോഷൻ നന്ദി പറഞ്ഞു.

മുഖ്യ രക്ഷാധികാരി എൻജിനീയർ അലി ജാസിം ഖലീഫ ജാസിം അൽ മാൽക്കി, സ്കൂൾ വൈസ് ചെയർമാൻ അഡ്വ. അബ്ദുൽ റഹീം കുന്നമ്മൽ, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്ത് അലി താജ്, അക്കാദമിക് ഡയറക്ടർ മുനീർ അഹമ്മദ്, സെക്രട്ടറി അബ്ദുൽ ഖാദർ, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ വി.സി. മഷൂദ്, അബ്ദുൽ മജീദ്, നാസർ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ്, വൈസ് പ്രിൻസിപ്പൽസ് ജയമോൻ ജോയ്, സ്മിത, ഷിഹാബുദ്ദീൻ, വിവിധ വിഭാഗം മേധാവികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Noble International School Kindergarten Graduation Ceremony
Next Story