കിൻഡർ ഗാർട്ടൻ ബിരുദദിനം ആഘോഷമാക്കി നോബിൾ ഇന്റർനാഷനൽ സ്കൂൾ
text_fieldsദോഹ നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടനിലെ പതിനെട്ടാമത് ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ സ്കൂൾ അധികൃതർക്കൊപ്പം
ദോഹ: നോബിൾ ഇന്ത്യൻ കിൻഡർ ഗാർട്ടനിലെ പതിനെട്ടാമത് ബിരുദദാന ചടങ്ങ് വർണാഭമായി. നോബിൾ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ചെയർമാൻ യു. ഹുസൈൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ യു. ഹുസൈൻ മുഹമ്മദ്, ജനറൽ സെക്രട്ടറി കെ.പി. ബഷീർ, ഫിനാൻസ് ഡയറക്ടർ ഷൗക്കത്തലി താജ്, സ്കൂൾ ഡയറക്ടർ ബോർഡ് പ്രതിനിധികൾ, പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് എന്നിവർ ചേർന്ന് ബിരുദദാനം നിർവഹിച്ചു.
സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ജയ്മോൻ ജോയ്, റോബിൻ കെ. ജോസ്, എം. ഷിഹാബുദ്ദീൻ, വകുപ്പ് തലവന്മാർ തുടങ്ങിയവർ പങ്കെടുത്തു. അധ്യയനജീവിതത്തിലെ ആദ്യഘട്ടം വിജയകരമായി പിന്നിട്ട കുട്ടികളെ മാതാപിതാക്കളും അധ്യാപകരും നിറഞ്ഞ സദസ്സ് അഭിനന്ദിച്ചു. നോബിൾ ഇന്ത്യൻ കിൻഡർഗാർട്ടൻ ഹെഡ് ഓഫ് സെക്ഷൻ അസ്മ റോഷൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

