അധ്യാപക ദിനം ആഘോഷിച്ച് നോബ്ൾ ഇന്റർനാഷനൽ സ്കൂൾ
text_fieldsനോബ്ൾ ഇന്റർനാഷനൽ സ്കൂൾ അധ്യാപകർ ഐ.സി.സി പുരസ്കാരം ഏറ്റുവാങ്ങുന്നു
ദോഹ: നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ വിവിധ ക്ലാസുകളിൽ അധ്യാപകരായെത്തി പാഠഭാഗങ്ങളെടുത്ത് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷത്തിൽ വൈസ് പ്രിൻസിപ്പൽ എം. ഷിഹാബുദ്ദീൻ സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് മുഖ്യപ്രഭാഷകനായി. വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ്, റോബിൻ കെ.ജോസ് എന്നിവർ അധ്യാപക ദിന സന്ദേശം നൽകി. മികച്ച അധ്യാപക പുരസ്കാരത്തിന് അർഹരായ ഉണ്ണികൃഷ്ണൻ, ഫർഹീൻ എന്നിവരെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂൾ ഹെഡ് ഓഫ് സെക്ഷൻസ് കെ. നിസാർ , മുഹമ്മദ് ഹസൻ, പത്മ അരവിന്ദ്, ധന്യ ലിന്റോ, അസ്മ റോഷൻ എന്നിവർ നേതൃത്വം നൽകി.

