Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണികൾ ഉണ്ടാകില്ല: അമീർ കപ്പ് ഫൈനൽ 14ന്​

text_fields
bookmark_border
കാണികൾ ഉണ്ടാകില്ല: അമീർ കപ്പ് ഫൈനൽ 14ന്​
cancel
camera_alt

ഖത്തർ ഭൂപടത്തി​െൻറ മാതൃകയിലുള്ള പുതിയ അമീർ കപ്പ്​ 

ദോഹ: മേയ് 14ന് നടക്കുന്ന 49ാമത് അമീർ കപ്പ് ഫൈനലിൽ കാണികളെ അനുവദിക്കില്ല. കാണികൾക്ക്​ പ്രവേ​ശന​ം നൽകുമെന്ന മുൻ തീരുമാനം റദ്ദാക്കിയതായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് 2020-21 സീസണിലെ അമീർ കപ്പ് ഫൈനൽ പോരാട്ടത്തിന് കാണികളെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തിലെത്തിയത്​. കോവിഡ്-19 നിയന്ത്രണങ്ങളും സുരക്ഷ മുൻകരുതലുകളും നിലനിൽക്കെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻെറ ഭാഗമായാണ്​ പുതിയ തീരുമാനം. മേയ് 14ന് അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്​റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ സീസണിലെ അമീർ കപ്പ് പോരാട്ടം കോവിഡിനെ തുടർന്ന് ഡിസംബറിലാണ് പൂർത്തിയാക്കിയത്. ഫിഫ ലോകകപ്പിൻെറ പ്രധാന സ്​റ്റേഡിയങ്ങളിലൊന്നായ റയ്യാനിലെ അഹ്മദ് ബിൻ അലി സ്​റ്റേഡിയത്തിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫൈനൽ നടന്നത്. അൽ അറബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയ സാവിയുടെ കീഴിലുള്ള അസ്സദ്ദാണ് നിലവിലെ ജേതാക്കൾ. ഖത്തറി​െൻറ ദേശീയ ഫുട്​ബാൾ ടൂർണമെൻറാണ്​ അമീർ കപ്പ്​.

ഖ​ത്ത​റി​ലെ ഒ​ന്ന്, ര​ണ്ട് ഡി​വി​ഷ​ൻ ലീ​ഗു​ക​ളി​ൽനി​ന്ന് യോ​ഗ്യ​ത നേ​ടു​ന്ന 18 ടീ​മു​ക​ളാ​ണ് അ​മീ​ർ ക​പ്പി​ൽ പോ​രി​നി​റ​ങ്ങു​ക. 1999 മു​ത​ലാ​ണ് സെ​ക്ക​ൻ​ഡ് ഡി​വി​ഷ​ൻ ലീ​ഗി​ൽനി​ന്നു​ള്ള ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങി​യ​ത്. 1972-73 സീ​സ​ണി​ലാ​ണ് പ്ര​ഥ​മ അ​മീ​ർ ക​പ്പ് ന​ട​ക്കു​ന്ന​ത്. ഫൈ​ന​ലി​ൽ അ​ൽ റ​യ്യാ​നെ ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളി​ന് കീ​ഴ​ട​ക്കി​യ അ​ൽ അ​ഹ്​​ലി​യാ​ണ് പ്ര​ഥ​മ ജേ​താ​ക്ക​ൾ. അ​മീ​ർ ക​പ്പ് ഫൈ​ന​ലി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​ർ ഇ​പ്പോ​ഴും 6-1 ത​ന്നെ​യാ​ണ്. ഇ​റാ​ൻ താ​രം ഖാ​സിം ഫ​ലാ​ഹ് ആ​ണ് അ​മീ​ർ ക​പ്പ് ഫൈ​ന​ലി​ൽ ആ​ദ്യ ഹാ​ട്രി​ക്കി​നു​ട​മ.

1975ൽ ​അ​ൽ അ​ഹ്​​ലി സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​മീ​ർ ക​പ്പ് ഫൈ​ന​ലാ​ണ് ക​ള​ർ ടെ​ലി​വി​ഷ​നി​ൽ ആ​ദ്യ​മാ​യി സംേ​പ്ര​ഷ​ണം ചെ​യ്യ​പ്പെ​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ അ​മീ​ർ ക​പ്പ് ജേ​താ​ക്ക​ളെ​ന്ന ഖ്യാ​തി അ​ൽ സ​ദ്ദ് ക്ല​ബിൻെ​റ പേ​രി​ലാ​ണ്. 16 ത​വ​ണ​യാ​ണ് അ​ൽ സ​ദ്ദ് അ​മീ​ർ ക​പ്പ് ജേ​താ​ക്ക​ളാ​യ​ത്. അ​ൽ അ​റ​ബി എ​ട്ട് ത​വ​ണ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ഏ​ഴ് ത​വ​ണ ജേ​താ​ക്ക​ളാ​യ അ​ൽ ഗ​റാ​ഫ​യാ​ണ് മൂ​ന്നാ​മ​ത്. ഗ​റാ​ഫ​യു​ടെ അ​ഞ്ച് കി​രീ​ട​ങ്ങ​ളും അ​ൽ ഇ​ത്തി​ഹാ​ദ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ട​ു. അ​ൽ ദു​ഹൈ​ൽ ക്ല​ബാ​ണ് നി​ല​വി​ല അ​മീ​ർ ക​പ്പ് ജേ​താ​ക്ക​ൾ. നേ​ര​ത്തേ ല​ഖ്വി​യ എ​ന്ന പേ​രി​ലാ​ണ് ദു​ഹൈ​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്നു.

ല​ഖ്വി​യ, ജെ​യ​ഷ് ക്ല​ബു​ക​ൾ ല​യി​ച്ചാ​ണ് ദു​ഹൈ​ലിൻെ​റ പി​റ​വി. കഴിഞ്ഞ ദേശീയദിനമായ ഡിസംബർ 18ന്​ അമീർ കപ്പ്​ ജേതാക്കൾക്കായുള്ള പുതിയ ​ട്രോഫി ഖത്തർ ഫുട്​ബാൾ അസോസിയേഷൻ പുറത്തിറക്കിയിട്ടുണ്ട്​.ഖത്തറിൻെറ ഭൂപടത്തിൻെറ മാതൃകയിലാണ്​ പുതിയ അമീർ കപ്പ് േട്രാഫിയുടെ മാതൃക. പുതിയ േട്രാഫിക്ക് ഏഴു കിലോഗ്രാമാണ് ഭാരം.അഞ്ചു കിലോഗ്രാം പരിശുദ്ധമായ സ്വർണത്തിലും രണ്ടു കിലോഗ്രാം മുറാനോ ഗ്ലാസിലുമാണ് കപ്പ് നിർമിച്ചിരിക്കുന്നത്. ആകെ ഉയരം 39 സെൻറിമീറ്റർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No spectators: Amir Cup final on the 14th
Next Story