ഖത്തറിൽ നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsദോഹ: കോവിഡ് ബാധയെ തുടർന്ന് ഖത്തറിൽ നാളെ മുതൽ എല്ലാ വിദ്യാഭ്യാസസഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സർക്കാർ-സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല.
അതിനിടെ, ഖത്തറിൽ മൂന്നു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൈപ്പർ മാർക്കറ്റിലെയും സെന്‍റർ മാർക്കറ്റിലെയും ജീവനക്കാർക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 18 ആയി.
രാജ്യത്ത് ഇപ്പോഴും രോഗബാധയുെട അളവ് ഏറെ കുറവാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് അറിയാനായി മന്ത്രാലയം 24 മണിക്കൂസ്റ്റ കോൾ സെൻറർ പ്രവർത്തിപ്പിക്കുന്നുണ്ട്. 16,000 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ചാൽ പൊതുജനങ്ങൾക്ക് എല്ലാ വിവരങ്ങളും ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
