വംശീയാധിക്ഷേപമില്ല; താരത്തിന് പിന്തുണയുമായി ക്യൂ.എഫ്.എ
text_fieldsദോഹ: കളി ബഹിഷ്കരണ വിവാദത്തിനു പിന്നാലെ ഖത്തർ താരം യൂസുഫ് അബ്ദുൽ റസാഖിന് പൂർണ പിന്തുണയുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ രംഗത്ത്. പ്രസിഡൻറ് ജാസിം ബിൻ റാഷിദ് അൽ ബുഐനാൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ദേശീയ ടീമിനും മുന്നേറ്റനിര താരം അബ്ദുൽ റസാഖിനും പിന്തുണ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ താരത്തിനെതിരെ ഉയർന്ന അനാവശ്യമായ ആരോപണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കളിക്കാർക്കൊപ്പം ക്യൂ.എഫ്.എ ശക്തമായി നിലയുറപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വംശീയാധിക്ഷേപം എന്ന ആരോപണങ്ങളെയും ഖത്തർ ഫുട്ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നും എല്ലാ പദ്ധതികളിലും പ്രവർത്തനങ്ങളിലും ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്നതാണ് ക്യൂ.എഫ്.എയുടെ പൈതൃകമെന്നും വ്യക്തമാക്കി.
പതിറ്റാണ്ടുകളായി ഞങ്ങളുടെ ദേശീയ ഫുട്ബാൾ ടീം ലോകമെമ്പാടും മത്സരിക്കുന്നുണ്ട്. പിച്ചിലുള്ളതോ പുറത്തുള്ളതോ ആയ ഒരു കളിക്കാരനും ഇത്തരത്തിലൊരു വിവേചനപരമായ പെരുമാറ്റത്തിന്റെ ഭാഗമായിട്ടില്ലെന്നും വ്യക്തമാക്കി.

