നാഷനൽ ലൈബ്രറി സന്ദർശനത്തിന് ഇനി ബുക്കിങ് വേണ്ട
text_fieldsദോഹ: ഖത്തറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദേശീയ ലൈബ്രറിയിലെ കോവിഡ് കാല നിയന്ത്രണങ്ങളിൽ ഇളവ്. മുന്‍കൂട്ടി അപ്പോയൻറ്മെൻറ് എടുക്കാതെ തന്നെ ഇനി മുതല്‍ ലൈബ്രറി സന്ദര്‍ശിക്കാം.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിെൻറ ഭാഗമായാണ് നാഷനല്‍ ലൈബ്രറിയില്‍ പ്രീ ഓണ്‍ലൈന്‍ അപ്പോയൻറ്മെൻറ് സംവിധാനം ഒഴിവാക്കിയത്. ഇനി മുതല്‍ എത്ര പേര്‍ക്കും ലൈബ്രറിയിലെത്താം.
ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ എട്ടു വരെയായിരിക്കും പ്രവര്‍ത്തനം. അതേസമയം, ലൈബ്രറിക്കകത്ത് സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ് തുടങ്ങി സുരക്ഷ മുന്‍കരുതല്‍ നിബന്ധനകള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. കുട്ടികളുടെ ലൈബ്രറിയും വരുന്ന വെള്ളിയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറര വരെയും വെള്ളിയാഴ്ച വൈകീട്ട് നാലു മുതല്‍ ആറര വരെയുമാണ് കുട്ടികളുടെ ലൈബ്രറി പ്രവര്‍ത്തിക്കുക.
രാജ്യത്തിെൻറ പൈതൃകം സംരക്ഷിക്കുകയും പഠനത്തിനും കണ്ടെത്തലിനും വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിച്ച് സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കാന്‍ ഖത്തറിലെ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഖത്തര്‍ നാഷനല്‍ ലൈബ്രറിയുടെ ദൗത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

