നമ്പർേപ്ലറ്റിൽ അനധികൃത ലോഗോ വേണ്ട; മുന്നറിയിപ്പുമായി അധികൃതർ
text_fieldsദോഹ: ലോകകപ്പ് ആവേശത്തിലേക്ക് രാജ്യം നടന്നടുക്കവേ, വാഹന നമ്പർേപ്ലറ്റുകളിൽ അനധികൃതമായി ലോകകപ്പ് ലോഗോ ഉപയോഗിക്കരുതെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് കർശന നിർദേശവുമായി രംഗത്തെത്തിയത്. ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പർ േപ്ലറ്റുകൾ മേയ് മാസത്തിൽ ട്രാഫിക് വിഭാഗം ലേലം ചെയ്തിരുന്നു. വലിയ തുകക്കാണ് ഫാൻസി നമ്പറുകൾ സഹിതം ഇത്തരം േപ്ലറ്റുകൾ ലേലത്തിൽ പോയത്.
ഈ വാഹനങ്ങൾക്കു മാത്രമാണ് ലോഗോ പതിച്ച നമ്പർ േപ്ലറ്റ് ഉപയോഗിക്കാൻ അനുവാദമുണ്ടാവൂ. മറ്റ് വാഹനങ്ങള്‍ നമ്പര്‍ പ്ലേറ്റുകളില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുകയോ സ്ഥാപിക്കുകയോ ചെയ്താല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഓർമപ്പെടുത്തി.

