ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലിരുന്ന് (വർക്ക് ഫ്രം ഹോം) ജോലി ചെയ്യുന്നവരുടെ വ േതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കമ്പനികൾ ഒരിക്കലും കുറവ് വരുത്തരുതെന്ന് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന് ത്രാലയം നിർദേശിച്ചു. ഇതുസംബന്ധിച്ച് ജീവനക്കാരുടെയും മാനേജ്മെൻറിെൻറയും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വിശദീകരിക്കുന്ന മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. തൊഴിൽ കരാറിലെ എല്ലാ നിബന്ധനകളും ഇതിലും ബാധകമാണ്. യാതൊരു കാരണവശാലും മാറ്റങ്ങളുണ്ടാകരുത്. അതിനാൽ ജീവനക്കാരെൻറ വേതനത്തിലും ഭക്ഷണം, താമസം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും ഒരു മാറ്റവും ഉണ്ടാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വീടുകളിലിരുന്ന് ജോലി ചെയ്യുന്നതിെൻറ സമയം സംബന്ധിച്ച് മാനേജ്മെൻറും ജീവനക്കാരും ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. എന്നാൽ, ഇത് നേരത്തെ നിശ്ചയിച്ച സമയത്തെക്കാൾ ഒരിക്കലും അധികമാകരുത്. കോവിഡ് പ്രതിന്ധി നിലനിൽക്കുന്നതിനാൽ നിലവിലെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒന്ന് (ആറ് മണിക്കൂർ) വരെയാണ്.
അധികസമയം എടുക്കുകയാണെങ്കിൽ ജീവനക്കാരും മാനേജ്മെൻറും തമ്മിൽ ചർച്ച ചെയ്യുകയും അധികസമയം രണ്ട് മണിക്കൂറിൽ കൂടുകയും ചെയ്യരുത്. കോവിഡുമായി ബന്ധപ്പെട്ട് പ്രവൃത്തി സമയം ചുരുക്കാത്ത മേഖലയിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്തിരിക്കണം. അധികസമയം സംബന്ധിച്ച് പരസ്പരം ചർച്ച ചെയ്ത് ധാരണയിലെത്തിയശേഷം പരമാവധി രണ്ട് മണിക്കൂർ അധികം പ്രവൃത്തി തുടരാം.