Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെട്രോൾ വിലയിൽ മാറ്റമില്ല, ഡീസലിന് അഞ്ച് ദിർഹം വർധന
text_fieldsbookmark_border
ദോഹ: ഡിസംബർ മാസത്തെ ഇന്ധനവില ഖത്തർ പെട്രോളിയം പുറത്തുവിട്ടു. സൂപ്പർ, പ്രീമിയം പെട്രോളിന് നവംബർ മാസത്തെ വിലയിൽ നിന്ന് മാറ്റമില്ല. ഡീസലിന് ചെറിയ വർധനവുണ്ട്. പ്രീമിയം പെട്രോളിന് ലിറ്ററിന് 1.20 റിയാൽ ആയിരിക്കും. സൂപ്പറിന് 1.25 റിയാലും. ഡീസലിന് 1.15 റിയാൽ ആയിരിക്കും ലിറ്ററിന് ഡിസംബറിലെ വില. നവംബർ മാസത്തേക്കാൾ അഞ്ച് ദിർഹമിെൻറ വർധനവ്. 2016 ഏപ്രിൽ മുതലാണ് അന്താരാഷ്ട്ര വിപണിക്ക് അനുസരിച്ച് ഊർജമന്ത്രാലയം മാസന്തോറും ഇന്ധനവില പുറത്തുവിടാൻ തുടങ്ങിയത്. 2017 സെപ്റ്റംബർ മുതൽ ഖത്തർ പെട്രോളിയമാണ് വില പുറത്തുവിടുന്നത്.
Next Story

