കോർണിഷിലേക്ക് പ്രവേശനമില്ല
text_fieldsനിർമാണ പ്രവർത്തനങ്ങൾക്കായി കോർണിഷ് പാത അടച്ചിടുന്നതിൻെറ അറിയിപ്പുമായി ദോഹ നജ്മയിൽ സ്ഥാപിച്ച ബോർഡ്
ദോഹ: ഇന്നുമുതൽ അഞ്ചുദിവസം ദോഹയിലെത്തുന്നവർ ശ്രദ്ധിക്കുക. നഗരത്തിലെ പ്രധാന പാതകളിലൊന്നായ കോർണിഷ് റോഡുകൾ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിടുന്നതിനാൽ മറ്റു വഴികളിലും തിരക്കേറും. വെള്ളിയാഴ്ച പുലർച്ച മുതൽ തുടങ്ങിയ ഗതാഗത ക്രമീകരണങ്ങൾ ആഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ അഞ്ചു വരെ തുടരും. ഇൗ കാലയളവിൽ നഗരത്തിലെ അനുബന്ധ പാതകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അശ്ഗാൽ കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെട്രോ സർവിസുകൾ, ബസ് സർവിസുകൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. കോർണിഷിനോട് ചേർന്നുള്ള അനുബന്ധ പാതകളും ഈ കാലയളവിൽ അടഞ്ഞുകിടക്കും. അതേസമയം, അടച്ചിട്ട പാതകളിലൂടെ കാൽനട അനുവദിക്കുന്നതായിരിക്കും. കോർണിഷ് സ്ട്രീറ്റിൽ കാൽനടക്കാർക്കായുള്ള നാല് തുരങ്ക പാതകളുടെ നിർമാണ ആവശ്യാർഥമാണ് നിലവിലെ ട്രാഫിക് ക്രമീകരണങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.