Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറയ്യാനിൽ കഴിഞ്ഞ മാസം...

റയ്യാനിൽ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത് 78 നിയമലംഘനങ്ങൾ

text_fields
bookmark_border

ദോഹ: റയ്യാൻ മുനിസിപ്പാലിറ്റി അധികൃതർ കഴിഞ്ഞ മാസം നടത്തിയ കർശനമായ പരിശോധനയിൽ 78 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടവും കുഴിയെടുപ്പുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ 20 കേസുകൾ സംഭവസ്​ഥലത്ത് വെച്ച് തന്നെ തീർപ്പാക്കി. 93 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ്​ നൽകിയിട്ടുണ്ട്.

75711 റിയാൽ വിവിധ കേസുകളിൽ പിഴ ഈടാക്കി. രാജ്യത്തി​​െൻറ പൊതു സ്വത്ത് കൈയേറിയ സംഭവത്തിൽ രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. രണ്ടെണ്ണത്തിന് മുനിസിപ്പാലിറ്റി അധികൃതർ നോട്ടീസ്​ നൽകുകയും ചെയ്തു. 

മുനിസിപ്പാലിറ്റിയിലെ ലേബർ റെസിഡ്യൻഷ്യൽ യൂണിറ്റ് നടത്തിയ പരിശോധനയിൽ മൂന്ന് വസ്​തുവകകൾ നിർബന്ധിതമായി ഒഴിപ്പിച്ചു. ഒഴിഞ്ഞ് പോകുന്നതിന് 42 നോട്ടീസ്​ നൽകുകയും ചെയ്തു. വിവിധ കേസുകളിൽ 20 കമ്പനികൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും 20 നിയമലംഘനങ്ങൾ പിടികൂടുകയും ഒരെണ്ണം സംഭവസ്​ഥലത്ത് വെച്ച് തന്നെ തീർപ്പാക്കുകയും ചെയ്തു.

15 കേസുകൾ തുടർ നിയമനടപടികൾക്കായി സുരക്ഷാ അധികൃതർക്ക് കൈമാറി. 25000 റിയാലാണ് വിവിധ നിയമലംഘനങ്ങളിൽ നിന്നായി മുനിസിപ്പാലിറ്റി അധികൃതർ പിഴ ഈടാക്കിയത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamam
News Summary - niyamam
Next Story