നിയമ സെമിനാർ; പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ചത് 20 ലക്ഷം രൂപ
text_fieldsദോഹ: കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നിയമ സെമിനാറിലൂടെ സമാഹരിച്ചത് 1,08,000 റിയാൽ (ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപ). ഡോ. നിസാർ കോച്ചേരിയുടെയും അഡ്വ. റിസ്വിൻ കോച്ചേരിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന നിയമ സെമിനാർ വഴിയാണ് ഇത്രയും തുക സമാഹരിച്ചത്.
ഹോളിഡേ വില്ല ഹോട്ടലിൽ നടന്ന സെമിനാർ തായ് അംബാസഡർ നദപോൾ കാൻറഹിറാൻ ഉദ്ഘാടനം ചെയ്തു. ഖത്തർ നിയമങ്ങളുടെ എല്ലാ വശങ്ങളും ചർച്ച ചെയ്ത സെമിനാറിൽ നയതന്ത്ര പ്രതിനിധികളും കമ്പനികളിലെ ഉന്നതരും അടക്കം 36 പേരാണ് പെങ്കടുത്തത്. ഒാരോരുത്തരും 3000 റിയാൽ വീതമാണ് നൽകിയത്. കോച്ചേരി ആൻറ് പാർട്നേഴ്സിെൻറ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
