ഖത്തർ മ്യൂസിയംസുമായി കൈകോർത്ത് നിത അംബാനി കൾച്ചറൽ സെന്റർ
text_fieldsദോഹ: ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററുമായി കൈകോർത്ത് ഖത്തർ മ്യൂസിയംസ്. ഖത്തറിലും ഇന്ത്യയിലുമായി മ്യൂസിയം-ഇൻ-റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്നതാണ് പുതിയ പദ്ധതി. ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽഥാനിയും ഇന്ത്യയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിനായി ഇഷാ അംബാനിയും അഞ്ചുവർഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവെച്ചു.
കുട്ടികൾക്കായി സൃഷ്ടിപരമായ പഠനം പ്രോത്സാഹിപ്പിക്കുകയും സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ സംരംഭം. അഞ്ചു വർഷത്തെ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ നൂതന പഠന മാതൃകകളെ ഇന്ത്യയിലേ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കും. കുട്ടികൾക്ക് വിനോദപരവും മ്യൂസിയം അധിഷ്ഠിതവുമായ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുക, രാജ്യവ്യാപകമായി സർഗാത്മകതയെ പ്രചോദിപ്പിക്കുന്നതിന് അധ്യാപകർക്ക് പുതിയ മാതൃകകൾ നൽകുക തുടങ്ങിയവയാണ് മ്യൂസിയം-ഇൻ റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടിയുടെ ലക്ഷ്യങ്ങൾ.
ഗ്രാമപ്രദേശങ്ങളിലും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലും ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള സ്കൂളുകൾ, അംഗൻവാടികൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ ഈ പരിപാടികൾ നടപ്പാക്കും.. നിത അംബാനി കൾച്ചറൽ സെന്ററുമായുള്ള പുതിയ പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി പറഞ്ഞു. 2019ലെ ഖത്തർ-ഇന്ത്യ സാംസ്കാരിക വർഷത്തിന്റെ പിന്തുടർച്ചയായി ഇന്ത്യയുമായുള്ള സാംസ്കാരിക കൈമാറ്റത്തിന് ഗുണകരമാകുന്നതാണ് പുതിയ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

