Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ന്ത്യ -ഖ​ത്ത​ർ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം; കേ​ന്ദ്രമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ -ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
ഇ​ന്ത്യ -ഖ​ത്ത​ർ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം;   കേ​ന്ദ്രമ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ -ലു​ലു ഗ്രൂ​പ്   ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് കൂ​ടി​ക്കാ​ഴ്ച
cancel
camera_alt

കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന് ലു​ലു ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​നൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് പൂച്ചെണ്ട് നൽകുന്നു

ദോ​ഹ: ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി ദോ​ഹ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഏ​ഷ്യ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്കി​ന്റെ വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദോ​ഹ​യി​ലെ​ത്തി​യ​താ​യി​രു​ന്നു മന്ത്രി. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക -വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ൽ, നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ, ബി​സി​ന​സ് വി​പു​ലീ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

ഖ​ത്ത​റി​ലും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്കു​ള്ള മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഖ​ത്ത​റി​ന്റെ മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ത​ന്ത്ര​പ്ര​ധാ​ന​ ഭൂ​മി​ശാ​സ്ത്ര​പരമായ സ്വാ​ധീ​നം, നി​ക്ഷേ​പ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം, പ്രാ​ദേ​ശി​ക വി​പ​ണി​ക​ളു​മാ​യു​ള്ള മി​ക​ച്ച ബ​ന്ധം എ​ന്നി​വ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​നം വി​ക​സി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ സം​രം​ഭ​ക​ർ​ക്ക് ശ​ക്ത​മാ​യ ഒ​രു പ്ലാ​റ്റ്‌​ഫോം ഒ​രു​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ വ​ലി​യ ഉ​പ​ഭോ​ക്തൃ അ​ടി​ത്ത​റ​യും വ്യാ​വ​സാ​യി​ക പു​രോ​ഗ​തി​യും സാ​ങ്കേ​തി​ക രം​ഗ​ത്തെ വ​ള​ർ​ച്ച​യും ഖ​ത്ത​രി നി​ക്ഷേ​പ​ക​ർ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ബി​സി​ന​സ്സ് സ​മൂ​ഹ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ നി​ക്ഷേ​പം, വ്യാ​പാ​രം, സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ദീ​ർ​ഘ​കാ​ല നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് വി​ശ​ദീ​ക​രി​ച്ചു.

സാ​മ്പ​ത്തി​ക, വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ ബ​ന്ധ​മാ​ണ് ഇ​ന്ത്യ​യും ഖ​ത്ത​റും ത​മ്മി​ലു​ള്ള​ത്. റീ​ട്ടെ​യി​ൽ, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ, സാ​ങ്കേ​തി​ക​വി​ദ്യ, ലോ​ജി​സ്റ്റി​ക്സ്, ഭ​ക്ഷ്യ​സു​ര​ക്ഷ, നി​ക്ഷേ​പം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും സം​രം​ഭ​ക​ർ​ക്ക് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഭ​ര​ണ​കൂ​ട​ത്തെ​യും സ്വ​കാ​ര്യ മേ​ഖ​ല​യെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ഇ​ത്ത​രം വേ​ദി​ക​ൾ പു​തി​യ അ​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​മെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-Qatar Economic and Investment Cooperation; Nirmala Sitharaman - Lulu Group Director Dr. Muhammad Altaf meets
Next Story