നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം; ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ ആഘോഷിച്ചു
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു.ഡി.എഫ് വിജയത്തിൽ ഇൻകാസ് -ഒ.ഐ.സി.സി ഖത്തർ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദോഹ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സർക്കാറിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരിൽ കണ്ടതെന്നും പിണറായി വിജയന്റെ ധാർഷ്ട്യത്തിനും അഹങ്കാരത്തിനുമേറ്റ തിരിച്ചടിയാണ് നിലമ്പൂരിലെ വോട്ടർമാർ നൽകിയിരിക്കുന്നതെന്നും ഗ്ലോബൽ കമ്മിറ്റി നേതാവ് കെ.കെ. ഉസ്മാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു.
2026 ൽ നടക്കാൻ പോകുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരാൻ പോകുന്നതിന്റെ കൗണ്ട്ഡൗൺ നിലമ്പൂരിൽ തുടങ്ങിക്കഴിഞ്ഞെന്ന് ജില്ല മുഖ്യ രക്ഷാധികാരി അഷ്റഫ് വടകര പറഞ്ഞു. നിലമ്പൂരിലെ വോട്ടർമാർക്ക് ജില്ല കമ്മിറ്റിയുടെ നന്ദിയും ഒത്തൊരുമയോടെ പ്രവർത്തിച്ച ടീം യു.ഡി.എഫിന് ജില്ല കമ്മിറ്റിയുടെ അഭിവാദ്യങ്ങളും അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് വിപിൻ മേപ്പയൂർ നേർന്നു. ജില്ല സെക്രട്ടറി സൗബിൻ സ്വാഗതവും ട്രഷറഫ് ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
വർക്കിങ് പ്രസിഡന്റുമാരായ ഗഫൂർ ബാലുശ്ശേരി, ബാബു നമ്പിയത്ത്, വൈസ് പ്രസിഡന്റുമാരായ ഷംസു വേളൂർ, സുരേഷ് ബാബു, സിദ്ദിഖ് സി.ടി., ഹംസ വടകര, ഷാഹിദ് വി.പി., സെക്രട്ടറി റഫീഖ് പാലോളി, അഡ്വ. റിയാസ്, അഡ്വ. അനീഷ്, ഹാഫിൽ, സുബൈർ സി.എച്ച്, വിനീഷ് അമരാവതി, മുജീബ് പേരാമ്പ്ര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

