നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് വിജയത്തിൽ ഖത്തറിൽ ആഘോഷം
text_fieldsനിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദോഹ: നിലമ്പൂർ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ചരിത്രവിജയത്തിൽ പ്രവാസലോകത്തും ആഘോഷം.വിജയാഘോഷത്തിന്റെ ഭാഗമായി ഖത്തർ ഒ.ഐ.സി.സി ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചേർന്ന് കേക്ക് മുറിച്ചു. ജനവിശ്വാസത്തിന്റെ പ്രകടനമായ ഈ വിജയം നിലമ്പൂരിന്റെ വികസനത്തിന് പുതിയ വഴിയൊരുക്കുമെന്നും പ്രവാസികളും മുന്നേറ്റത്തിന്റെ ഭാഗമാകുമെന്നും പ്രസിഡന്റ് നൗഫൽ കട്ടുപ്പാറ അഭിപ്രായപ്പെട്ടു. ഇർഫാൻ പകര, അനീസ് വളപുരം, സലീം ഇടശ്ശേരി എന്നിവർ നേതൃത്വം നൽകി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മറ്റു ജില്ല ഭാരവാഹികളും പങ്കെടുത്തു.

