ഒപ്പംചേരൂ, മെൻറലിസവും സംഗീതവും ഒരുമിക്കുന്ന അപൂർവസുന്ദര യാത്രയിൽ
text_fieldsദോഹ: വെറുമൊരു സംഗീതപരിപാടിയല്ല. ഗായകർ പാടുകയും സദസ് കേൾവിക്കാരുമാകുന്ന പത ിവ് രീതികളുമല്ല. കൗതുകങ്ങളും ആശ്ചര്യങ്ങളും കാത്തുവെച്ചാണ് ഗൾഫ്മാധ്യമം പ്രത് യേക സംഗീത പരിപാടിയായ ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ ഒരുങ്ങുന്നത്. ജൂലൈ അഞ്ചിന് ഖ ത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യുഎൻസിസി) വൈകുന്നേരം ആറിനാണ് പരിപാടി.
എത്ര കേ ട്ടാലും മതിവരാത്ത മനസ് കുളിർപ്പിക്കുന്ന കണ്ണുകളെ ഇൗറനണിയിക്കുന്ന ഹൃദയങ്ങളെ പ ്രണയാദ്രമാർക്കുന്ന മലയാള സിനിമാഗാനങ്ങൾ, ഗസലിെൻറ മാധുര്യം, ഹിന്ദി സിനിമാഗാനങ്ങളുടെ സൗന്ദര്യം...സിനിമക്കപ്പുറമുള്ള ഇമ്പമുള്ള പാട്ടുകളുടെ മഹാലോകവും. കേൾവിക്കൊപ്പം മനസിനെ തണുപ്പിക്കുന്ന കാഴ്ചകളുടെ മൊഞ്ചുമുണ്ട് കൂടെ. കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമാലോകത്ത് റിയലിസത്തിെൻറ പുതുകാഴ്ചക്കൂട്ടുകൾ ഒരുക്കി പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന യുവസംവിധായകരായ സക്കരിയ്യ, മുഹ്സിൻ പെരാരി എന്നിവരാണ് ‘എ നൈറ്റ് ഫുൾ ഒാഫ് സ്റ്റാർസ്’ അണിയിച്ചൊരുക്കുന്നത്. പ്രത്യേക ആശയത്തിലൂടെയുള്ള മൂന്നര മണിക്കൂർ ദൈർഘ്യമുള്ള സംഗീതയാത്രയാണിത്. ഗസൽ ഗായകൻ ഷഹബാസ് അമൻ, മെൻറലിസ്റ്റ് ആദി എന്നിവരാണ് മുഖ്യാതിഥികൾ. ഗായിക സിതാര കൃഷ്ണകുമാറും വ്യത്യസ്ത ശൈലിയുമായി വേദിയിൽ എത്തും.
മനസ്വായിക്കുന്ന ആദിയുടെ മാന്ത്രികവിദ്യയും സംഗീതവും ഒരുമിക്കുന്ന അപൂർവസുന്ദരയാത്ര. സാധാ കേൾവിക്കാരായി സദസിനെ ഇരുത്താതെ ഏവരും ഒരുമിച്ചുള്ള സംഗീതവിരുന്ന്. മറ്റുള്ളവെൻറ മനസ് വായിക്കുന്ന ആദിയുടെ ഏറെ ശ്രദ്ധനേടിയ ‘ഇൻസോമ്നിയ’യുടെ ഇതുവരെ കാണാത്ത ഇനങ്ങളും ദോഹയിൽ എത്തുകയാണ്.
സിനിമാ–സാംസ്കാരികമേഖലയിലെ പ്രശസ്തരും ഒരേ സമയം സ്ക്രീനിലൂടെ േവദിയിലെത്തി അനുഭവങ്ങളും ഇഷ്ടങ്ങളും പങ്കുവെക്കും.
മലയാളിയുടെ വാനമ്പാടി കെ.എസ് ചിത്രയുടെ 40 വർഷത്തെ സംഗീതജീവിതം പ്രമേയമാക്കി ‘ഗൾഫ്മാധ്യമം’ ഒരുക്കിയ ചിത്രവർഷങ്ങൾ വൻവിജയമായിരുന്നു. ഇപ്പോഴും സംഗീതപ്രേമികളുടെ ഇടയിൽ ചർച്ച ചെയ്യപ്പെടുന്ന ‘ചിത്രവർഷങ്ങൾ’ നടന്നിട്ട് ഒരു വർഷം കഴിയുേമ്പാഴാണ് വ്യത്യസ്ത പ്രമേയവുമായി ‘എ നൈറ്റ് ഫുൾ ഒാഫ് സ് റ്റാർസ്’ ഒരുങ്ങുന്നത്. ഇത്തരമൊന്ന് ജി.സി.സി രാജ്യങ്ങളിൽ തന്നെ ആദ്യമായാണ് അരങ്ങേറാൻ പോകുന്നത്.
ടിക്കറ്റ് നിരക്കുകൾ :
1000 റിയാൽ –വി.വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 500 റിയാൽ –വി.െഎ.പി, പ്രവേശനം ഒരാൾക്ക്, 250 റിയാൽ–പ്രവേശനം ഒരാൾക്ക്–പ്ലാറ്റിനം, 1000 റിയാൽ–പ്രവേശനം അഞ്ചുപോർക്ക്–പ്ലാറ്റിനം പ്ലസ്, 150 റിയാൽ –പ്രവേശനം ഒരാൾക്ക്–ഡയമണ്ട്, 500 റിയാൽ–പ്രവേശനം നാല്പേർക്ക്, ഡയമണ്ട് പ്ലസ്, 100 റിയാൽ –പ്രവേശനം ഒരാൾക്ക്–ഗോൾഡ്, 300 റിയാൽ പ്രവേശനം നാല്പേർക്ക്–ഗോൾഡ് പ്ലസ്, 50 റിയാൽ–പ്രവേശനം ഒരാൾക്ക്–സിൽവർ. വേനസ ടൈം (WANASA TIME) ആപ്പിലും തെരഞ്ഞെടുത്ത ഖത്തറിലെ വിവിധ കേന്ദ്രങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 55091170.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
