നിയാർക് ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ
text_fieldsതാഹ ഹംസ (ചെയർ.), ഷാഹനാസ് എടോടി (ജനറൽ സെക്ര.), സിറാജ് അബ്ദുൽ കാദർ (ട്രഷറർ)
ദോഹ: നെസ്റ്റ് ഇൻറർനാഷനൽ അക്കാദമി ആൻഡ് റിസർച് സെൻറർ (NIARC) ഖത്തർ ചാപ്റ്ററിെൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.താഹ ഹംസ (മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ), ഷാഹനാസ് എടോടി (ജനറൽ സെക്രട്ടറി), സിറാജ് അബ്ദുൽ കാദർ (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഷഹജർ, ഖാലിദ് സി.പി (വൈസ് ചെയർമാൻമാർ), മുഹമ്മദലി മനാർ, ജാഫർ തങ്ങൾ (സെക്രട്ടറിമാർ), കെ.വി. റാസിക് (ഓർഗനൈസിങ് സെക്രട്ടറി), വി.പി. നബീൽ (ചീഫ് അക്കൗണ്ടൻറ്), വിവിധ വകുപ്പ് കൺവീനർമാർ: ഫൈസൽ മൂസ (പബ്ലിക് റിലേഷൻ), ഇ.കെ. നാസർ (െഎ.സി.ബി.എഫ് ഇൻഷുറൻസ്) മുസ്തഫ ഈണം (ഇവൻറ് മാനേജ്മെൻറ്), ഷഫീഖ് (യൂത്ത് സർവിസ്), റോജി മാത്യു (മെംബേഴ്സ് വെൽഫെയർ). പുതിയ അഡ്വൈസറി കൗൺസിലും നിലവിൽ വന്നു.
വെൽകെയർ ഗ്രൂപ് എം.ഡിയും നിയാർക് ഗ്ലോബൽ കമ്മിറ്റി ചെയർമാനുമായ അഷ്റഫ് കെ.പിയാണ് ചീഫ് പാട്രൺ. കൗൺസിൽ ചെയർമാൻ ആയി ഹമീദ് എം.ടിയെയും വൈസ് ചെയർമാനായി രാമൻ നായരെയും തെരഞ്ഞെടുത്തു. മുൻ മാനേജ്മെൻറ് ചെയർമാൻ വി.പി. ബഷീർ, സമീർ ഏറാമല, കെ.കെ.വി. മുഹമ്മദലി, കെ.കെ. ഹംസ എന്നിവർ അഡ്വൈസറി കൗൺസിൽ അംഗങ്ങളാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിയാർക്. കഴിഞ്ഞ വർഷം കേരള സംസ്ഥാന അവാർഡ് നേടിയിരുന്നു.
നിലവിലെ കെട്ടിടത്തിൽ 200ഓളം കുട്ടികൾക്ക് മാത്രമേ പരിശീലനം നൽകാൻ കഴിയുന്നുള്ളൂ. നിരവധി അപേക്ഷകൾ നിലവിലുണ്ടെങ്കിലും സ്ഥലപരിമിതി കാരണം ചികിത്സ നൽകാൻ കഴിയുന്നില്ല. 800ഓളം കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കുന്ന 33,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിട നിർമാണം പുരോഗമിക്കുന്നുണ്ട്. ലോകോത്തര നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് കൂടുതൽ ജനപങ്കാളിത്തം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

