ദോഹ: ബ്രസീൽ സൂപ്പർ ഫുട്ബാൾ താരം നെയ്മർ വീണ്ടും ഖത്തറിൽ. ആസ്പെയർ സോണിലെ ആസ്പെ റ്റർ കായിക വിഭാഗം ആശുപത്രിയിൽ വിവിധ പരിശോധനകൾക്കായാണ് താരം വെള്ളിയാഴ്ച എത്ത ിയത്. വലതുകാലിനേറ്റ പരിക്ക് ഭേദമാകുന്നതിെൻറ ഭാഗമായാണ് പൂർണവിദഗ്ധ പരിശോധന ആസ്പെറ്ററിൽ നടക്കുക. ആസ്പെറ്റർ ഡയറക്ടർ ജനറലും ആസ്പെയർ സോൺ ഫൗണ്ടേഷൻ സി.ഇ.ഒയുമായ മുഹമ്മദ് ഖലീഫ അൽ സുവൈദിയും ഒപ്പമുണ്ട്. അടുത്ത മൂന്ന് ദിവസം ആസ്പെറ്ററിൽ വിവിധ പരിശോധനകൾക്കായി താരം എത്തുന്ന കാര്യം പി.എസ്.ജി ക്ലബ് തങ്ങളുടെ ട്വിറ്ററിൽ പങ്കുവെച്ചു.
പരിക്ക് പറ്റി ആറാഴ്ചക്ക് ശേഷമുള്ള സമ്പൂർണ നിരീക്ഷണവും പരിശോധനകളുമാണ് നടക്കുക. പി.എസ്.ജിയുടെ വിദഗ്ധ ഡോക്ടർമാരുെട സംഘം താരത്തെ അനുഗമിക്കുന്നതായും ക്ലബ് അറിയിച്ചു. 27കാരനായ നെയ്മറിന് കഴിഞ്ഞ ജനുവരി 23നാണ് കളിക്കിടയിൽ വലതുകാലിന് പരിക്കേൽക്കുന്നത്. പൂർണ ആരോഗ്യത്തോടെ താരം ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും ഏപ്രിലിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കളിക്കുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.