ഖലം അക്കാദമി ഭാരവാഹികൾ
text_fieldsമുഹമ്മദ് ഷാഫി (പ്രസി.), ഷാനവാസ് (ജന.സെക്ര.)
ദോഹ: ഖത്തറിൽ ഇസ്ലാംമത പഠനരംഗത്ത് പ്രവർത്തിക്കുന്ന അൽ ഹിലാൽ കാമ്പസ് ‘ഖലം അക്കാദമി’യുടെ അധ്യാപക-രക്ഷാകർതൃ സമിതി രൂപവത്കരിച്ചു. ഐ.സി.ബി.എഫ് അംഗവും പൊതുപ്രവർത്തകനുമായ അബ്ദുറഊഫ് കൊണ്ടോട്ടിയാണ് ഉപദേശക സമിതി ചെയർമാൻ. മുഹമ്മദ് ഷാഫി ചാവക്കാട് (പ്രസി.), ഷാനവാസ് വാണിമേൽ (ജന.സെക്ര.), മുഹമ്മദ് ഷഫീഖ് വാടാനപ്പള്ളി (വൈ.പ്രസി.), പി.ടി. ഫിറോസ് (പാഠ്യേതര വിഭാഗം കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
സഹ ഭാരവാഹികളായി ഷുമൈസ് കോഴിക്കോട്, സിനോയ് കൊടുങ്ങല്ലൂർ (സ്പോർട്സ്) ഫായിസ് അലി, ജാഫർ പുതിയോട്ടിൽ (യുവജനോത്സവം), മുഹമ്മദ് റസ്വി, യാസിൻ ഹുസ്സൈൻ കോഴിക്കോട് (മദ്റസോത്സവം), ഹിജാസ് ഹസൻ (പ്രോഗ്രാം), സാദിഖ് അലി (മീഡിയ) എന്നിവർ സഹ ഭാരവാഹികളും ആയിരിക്കും. ഖലം അക്കാദമി പ്രിൻസിപ്പൽ ഹാഫിദ് മുഹമ്മദ് അസ്ലം, അബ്ദുറഹീം എന്നിവർ നേതൃത്വം നൽകി.

