അന്തിമ സംഘവുമായി ഖത്തർ
text_fieldsഖത്തർ ടീം അംഗങ്ങൾ പരിശീലനത്തിൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഖത്തറിന്റെ 26 അംഗ അന്തിമ സംഘത്തെ കോച്ച് മാർക്വേസ് ലോപസ് പ്രഖ്യാപിച്ചു. പരിശീലന ക്യാമ്പും, സന്നാഹ മത്സരവും തുടങ്ങിയതിനു പിന്നാലെയാണ് കോച്ച് അന്തിമസംഘത്തെ തിരഞ്ഞെടുത്തത്. നിലവിലെ ഏഷ്യൻ കപ്പ് ജേതാക്കൾ എന്ന നിലയിൽ സ്വന്തം മണ്ണിൽ കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ഖത്തർ ബൂട്ടുകെട്ടുന്നത്.
ഗോൾകീപ്പർ: സഅദ് അൽ ഷീബ്, മിഷാൽ ബർഷാം, സലാഹ് സകരിയ.പ്രതിരോധം: അൽ മഹ്ദി അലി, ലൂകാസ് മെൻഡിസ്, ബൗലം ഖൗഖി, പെഡ്രോ മിഗ്വേൽ, താരിഖ് സൽമാൻ, സുൽതാൻ അൽ ബിറൈക്, ഹുമാം അൽ അമിൻ, ബസാം അൽ റവി. മധ്യനിര: അഹ്മദ് ഫാതിഹ്, ജാസിം ജാബിർ, അബ്ദുൽഅസിസ് ഹാതിം, ഹസൻ അൽ ഹൈദോസ്, അലി അസദ്, മുഹമ്മദ് വഅദ്, മുസ്തഫ മിഷാൽ, ഖാലിദ് മുഹമ്മദ്. ഫോർവേഡ്: അഹ്മദ് അൽ ജൻഹി, അഹ്മദ് അലാ, അക്രം അഫിഫ്, യൂസുഫ് അബ്ദുറസാഖ്, അൽ മുഈസ് അലി, ഇസ്മായിൽ മുഹമ്മദ്, ഖാലിദ് മുനീർ.

