പുതുവത്സരം; ലുസൈൽ ബോളെവാഡിൽ വെടിക്കെട്ട് പരിപാടികൾ
text_fieldsലുസൈൽ ബോളെവാഡിലെ വെടിക്കെട്ട് (ഫയൽ)
ദോഹ: വെട്ടിക്കെട്ടും ആരവങ്ങളും നിറച്ച് ലുസൈൽ ബോളെവാഡിലെ പുതുവത്സര പരിപാടികൾ പ്രഖ്യാപിച്ചു. 2025 ഡിസംബർ 31 ബുധനാഴ്ച ലുസൈൽ ബോളെവാഡിൽ നിരവധി കലാപ്രകടനങ്ങളുമായി ആവേശകരമായ പുതുവർഷ പരിപാടികളാണ് ഒരുക്കുന്നത്. 31ന് വൈകീട്ട് 6 മുതൽ പുലർച്ച 2 വരെ ബൊളിവാഡിലെ പുതുവത്സരാഘോഷ പരിപാടികൾ നടക്കും.
ഗായകരും ഡി.ജെയും അവതരിപ്പിക്കുന്ന സംഗീത പ്രകടനങ്ങൾ, മണൽ കലാകാരന്മാരുടെയും അക്രോബാറ്റിക് ആക്റ്റുകളുടെയും അതുല്യ പ്രദർശനങ്ങൾ എന്നിവ സന്ദർശകർക്ക് ആസ്വദിക്കാം.
പുതുവർഷ കാഴ്ചയൊരുക്കി ബൊളെവാഡിന്റെ ഐക്കോണിക് ടവറുകളിൽ 3ഡി മാപ്പിങ്ങും ലേസർ ഷോയും വൈകീട്ടോടെ അരങ്ങേറും. 12 മണി അടുക്കുന്നതോടെ വെടിക്കെട്ട്, പൈറോ ഡ്രോണുകൾ എന്നിവ അടങ്ങുന്ന ഗംഭീര പ്രകടനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

