Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിലേക്കുള്ള പുതിയ...

ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ 29 മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
ഖത്തറിലേക്കുള്ള പുതിയ യാത്രാനിബന്ധനകൾ 29 മുതൽ പ്രാബല്യത്തിൽ
cancel

ദോഹ: കോവിഡ്​ പ്രേ​ട്ടോകോളിൽ ഖത്തർ മാറ്റംവരുത്തിയതോടെ ഇന്ത്യയിൽ നിന്ന്​ വരുന്ന എല്ലാവർക്കും ഖത്തറിൽ 10 ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി. വാക്​സിൻ എടുത്തവർക്കും ഇത്​ നിർബന്ധമാണ്​. ഖത്തറി​േലക്കുള്ള പുതിയ യാത്രാനിബന്ധനകൾ ഏപ്രിൽ 29 ദോഹ സമയം പുലർച്ചെ 12 മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 2.30) നിലവിൽ വരും. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്​താൻ, ഫിലിപ്പീൻസ്​ രാജ്യങ്ങളിൽ നിന്ന്​ വരുന്ന എല്ലാവർക്കുമാണ്​​ പത്ത്​ ദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്​. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്ക്​ ഖത്തർ നേ​ര​ത്തേ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു.

ഇതിലാണ്​ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്​. ഇന്ത്യയിൽ കോവിഡ്​ രൂക്ഷമായ സാഹചര്യത്തിലാണിത്​. പുതിയ ഹോട്ടൽ ക്വാറൻറീൻ ബുക്കിങ്​ തൽക്കാലം നിർത്തിയെന്ന്​ ഡിസ്​കവർ ഖത്തറും അറിയിച്ചിട്ടുണ്ട്​. ഖത്തറിൽ നിന്ന്​ വാക്​ സിൻ സ്വീകരിച്ചവർ പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തിയാൽ ക്വാറൻറീൻ വേണ്ടായിരുന്നു. ജോൺസൺ ആൻറ്​ ജോൺസൻെറ സിംഗിൾ ഡോസ്​ സ്വീകരിച്ചവർ, ഇന്ത്യയുടെ കോവിഷീൽഡ്, ഫൈസർ, മൊഡേണ, ആസ്​റ്റർ സെനക എന്നീ​ വാക്​സ​ിനുകളുടെ രണ്ട്​ ഡോസും സ്വീകരിച്ചവർ എന്നിവരെയും​ ക്വാറൻറീനിൽ നിന്ന്​ ഒഴിവാക്കിയിരുന്നു. കോവിഡ് രോഗം മാറി ആറുമാസത്തിനുള്ളിൽ ഖത്തറിലേക്ക് വരുന്നവർക്കും ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ഏപ്രിൽ 28 മുതൽ ഇന്ത്യടക്കമുള്ള രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ​െക്കല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കുകയാണ്​ ചെയ്​തിരിക്കുന്നത്​.

ഖത്തറിൽ നിന്ന്​ വാക്​സിൻ എടുത്തവർക്കടക്കം ഹോട്ടൽ ക്വാറൻറീൻ നിർബന്ധം

വാക്​സിൻ സ്വീകരിച്ചവർക്കടക്കം ഖത്തറിൽ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയത്​്​ ഇന്ത്യയിൽ കൊറോണ വൈറസിൻെറ പുതിയ വകഭേദം കണ്ടെത്തിയതിൻെറ അടിസ്​ഥാനത്തിൽ. ഈ സന്ദർഭത്തിൽ ഖത്തറിലെ പൊതുജനാരോഗ്യം സംരക്ഷിക്കാനാണ്​ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്​, പാകിസ്​താൻ, ശ്രീലങ്ക, ഫിലിപ്പീൻസ്​ എന്നിവിടങ്ങളിൽ നിന്ന്​ ഖത്തറിൽ എത്തുന്നവർക്ക്​ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുന്നതെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു​. നേരത്തേ ഖത്തറിൽ നിന്ന്​ വാക്​സിൻ എടുത്ത്​ ആറുമാസത്തിനുള്ളിൽ തിരിച്ചുവരുന്നവർക്ക്​ ക്വാറൻറീൻ ഒഴിവാക്കിയിരുന്നു. എന്നാൽ ഖത്തറിൽ നിന്ന്​ വാക്​സിൻ എടുത്ത്​ ഇന്ത്യയിൽ എത്തിയവർക്കടക്കം തിരിച്ചുവരു​േമ്പാൾ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കിയിരിക്കുകയാണ്​ ഇപ്പോൾ. ഈ രാജ്യങ്ങളിൽ നിന്ന്​ നേരിട്ട്​ വരുന്നവർക്കും ഈ രാജ്യങ്ങൾ വഴി വരുന്നവർക്കും (ട്രാൻസിറ്റ്​ യാത്രക്കാർ) പുതിയ നിബന്ധന ബാധകമാണെന്ന്​ ആരോഗ്യമന്ത്രാലയം സ്​ഥിരീകരിച്ചിട്ടുണ്ട്​. കോവിഡ്​ സാഹചര്യങ്ങൾ സസൂക്ഷ്​മം നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യത്തിനനുസരിച്ച്​ നടപടികളിൽ മാറ്റങ്ങൾ വരുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മറ്റ്​ യാത്രാ നിബന്ധനകൾ ഇവ:

1. യാത്രക്കാരൻെറ വിമാനം ഈ രാജ്യങ്ങളിൽ നിന്നുള്ളതോ അവ വഴിയോ ആണെങ്കിൽ 48 മണിക്കൂർ മുമ്പുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. അതത്​ രാജ്യങ്ങളിലെ അംഗീകൃത ലാബുകളിൽ നിന്നുള്ളതായിരിക്കണം ഇത്​. നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഇല്ലാത്ത ആർക്കും ഖത്തറിലേക്ക്​ ബോർഡിങ്​ പാസ്​ നൽകില്ല.

2. ഈ രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ പത്ത്​ ദിവസ​െത്ത ഹോട്ടൽ ക്വാറൻറീനിലോ അ​െല്ലങ്കിൽ 14 ദിവസ​െത്ത സർക്കാറി​െൻറ മിഖൈനിസ്​ ക്വാൻെറീൻ കേന്ദ്രത്തിലോ കഴിയണം. മി​ൈഖനീസിൽ ഷെയർ ചെയ്യുന്ന സൗകര്യമാണുള്ളത്​. ഇതിനാലാണ് അവി​െട​ 14 ദിവസം വേണ്ടത്​.

3. ഇൗ രാജ്യങ്ങളിൽ നിന്ന്​ വരുന്നവർക്ക്​ ഒരു കാരണവശാലും ഹോം ക്വാറൻറീൻ അനുവദിക്കില്ല. വാക്​സിൻ എടുത്തവരാണെങ്കിലും.

4. ഖത്തറിൽ എത്തിയതിന്​ ഒരു ദിവസത്തിന്​ ശേഷം പി.സി.ആർ പരിശോധന നടത്തണം. ക്വാറൻറീനിലുള്ള സമയത്തും ക്വാറൻറീൻ അവസാനിക്കുന്നതിന്​ തൊട്ടുമുമ്പും ടെസ്​റ്റ്​ നടത്തണം.

5. ഖത്തറിലൂടെയുള്ള ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ മുൻകൂർ കോവിഡ്​ നെഗറ്റീവ്​ ഫലം ആവശ്യമാണ്​. ഇവർക്ക്​ ഹമദ്​ വിമാനത്താവളത്തിൽ വീണ്ടും പി.സി.ആർ ടെസ്​റ്റ്​ നിർദേശിക്കപ്പെടാം. അങ്ങിനെയെങ്കിൽ 300 റിയാൽ നൽകി ദോഹ വിമാനത്താവളത്തിൽ നിന്ന്​ വീണ്ടും ടെസ്​റ്റ്​ നടത്തേണ്ടി വരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel restrictionsQatar
News Summary - New travel restrictions on Qatar come into effect on the 28th
Next Story