പുതിയ ടെലിഫോൺ നിരക്കുകൾ ജനുവരി മുതൽ
text_fieldsദോഹ: രാജ്യത്തെ ആശയവിനിമയ രംഗത്തെ പുതിയ നിരക്കുകൾ ജനുവരിയിൽ പ്രാബല്യത്തിൽ വരും. ടെലി കമ്യൂണിക്കേഷന്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനുള് ള റീട്ടെയ്ൽ താരിഫ് ഇൻസ്ട്രക്ഷൻ(ആർടിഐ) കമ്മ്യൂണിക്കേഷൻസ് റഗുലേറ ്ററി അതോറിറ്റി(സിആർഎ) പ്രഖ്യാപിച്ചതോടെയാണിത്. പുതിയ ആർടിഐ ജനു വരി ഒന്നു മുതലാണ് നിലവിൽ വരിക.
ഇത് അനുസരിച്ചാണു ടെലികോം സേവന ദാതാക്കൾ നിരക്കുകൾ പുതുക്കി നിശ്ചയിക്കേണ്ടത്. ഖത്തറിലെ എല്ലാ ടെലികോം സേവനദാതാക്കള്‍ക്കും നിര്‍ദേശം ബാധകമാണ്. ജനുവരി ഒന്നു മുതൽ 4 മാസത്തിനുള്ളിൽ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കൾ ഒഴിവാക്കണം. ഉപഭോക്താവിന് അവർക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും. ടെലികോം സേവന ദാതാക്കൾ നിരക്കുകൾ നിശ്ചയിക്കുന്നത് ആർടിഐയെ അടിസ്ഥാനമാക്കിയാണ്. 2009ലാണ് ആദ്യ ആർടിഐ പ്രസിദ്ധീകരിച്ചത്. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആർടിഐയെന്ന് സിആര്‍എ പ്രസിഡൻറ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു.
ഇതു ടെലികോം മേഖലയിലെ മല്‍സരക്ഷമത ഉയര്‍ത്തും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായകമാകും. വിവിധ ഉപഭോക്തൃ വിഭാഗങ്ങൾക്കു യോജിച്ച രീതിയിൽ നിരക്കുകൾ നിശ്ചയിക്കാൻ പുതിയ ആർടിഐ പ്രകാരം സേവനദാതാക്കൾക്കു കഴിയും. പുതിയ നിരക്കുകളും പദ്ധതികളും സേവന ദാതാക്കൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. വിപണിയിൽ ടെലികോം നിരക്കുകൾ കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണു പുതിയ ആർടിഐ.
നിയമാനുസൃതമല്ലാത്ത നിര ക്കുകൾ ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുന്നത് തടയുകയും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
