ദോഹ: മുവാസലാത്തിെൻറ ബസ് സമയങ്ങളിലെ ക്രമീകരണം താഴ്ന്ന വരുമാനക്കാർക്ക് കൂടുതൽ പ്രയോജനപ്പെടുന്നു. പുതിയ താമസ കേന്ദ്രങ്ങളായി രൂപപ്പെട്ടുവരുന്ന ബനീ ഹജർ, ന്യൂ റയ്യാൻ മേഖലകളിൽ താമസിക്കുന്ന താഴ്ന്ന വരുമാനക്കാർക്കാണ് മുവാസലാത്തിെൻറ പുതുക്കിയ സമയങ്ങൾ പ്രയോജനപ്പെടുന്നത്.
വർധിച്ചുവരുന്ന ജനസംഖ്യയും പൊതുഗതാഗത സർവീസിനെ ആശ്രയിക്കുന്നവരുടെ വർധിച്ച ആവശ്യവുമാണ് ബസ് സമയങ്ങളിൽ മാറ്റം വരുത്താൻ മുവാസലാത്തിനെ േപ്രരിപ്പിച്ചത്. 40, 42, 43, 104, 727, 737 നമ്പറുകളിലുള്ള ബസുകളുടെ സമയങ്ങളിലാണ് ആവശ്യമായ മാറ്റം വരുത്തിയിട്ടുള്ളത്.
ഇത്തരം ഏരിയകളിൽ താമസിക്കുകയും പൊതുഗതാഗതത്തെ ആശ്രയിക്കുകയും ചെയ്യുന്ന നിരവധി പേർക്ക് കൂടുതൽ ബസ്സുകളുടെ അപര്യാപ്തതയും നേരത്തെ നിശ്ചയിച്ചിരുന്ന സമയങ്ങളും വലിയ പ്രയാസമായിരുന്നു സൃഷ്ടിച്ചിരുന്നത്.
പുതുതായി വളർന്നു വരുന്ന താമസ കേന്ദ്രങ്ങളിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുമെന്ന് മുവാസലാത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
പുതിയ റോഡ് ശൃംഖലയും അതത് പ്രദേശങ്ങളിലെ ജനസംഖ്യയും അവരുടെ ആവശ്യവും പരിഗണിച്ചായിരിക്കും പുതിയ ബസ് സർവീസുകൾ മുവാസലാത്ത് ആരംഭിക്കുക.
വീകെൻഡുകളിലെ ആവശ്യം പരിഗണിച്ച് അൽ ഗാനിമിൽ നിന്നും ശഅബിയത് ഖലീഫ വഴി ബനീ ഹജറിലേക്കുള്ള ബസ് സർവീസുകൾ വർധിപ്പിച്ചതും രാത്രി ഏറെ വൈകിയും ബസ് സർവീസുകൾ നടത്തിയുമുള്ള മുവാസലാത്തിെൻറ നടപടികൾ ഏറെ പ്രയോജനമാണ് ഈ ഭാഗത്തെ ജനങ്ങൾക്ക് പ്രത്യേകിച്ചും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർക്ക് നൽകുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2018 8:29 AM GMT Updated On
date_range 2019-01-23T09:59:59+05:30ചെറിയ വേതനക്കാർക്ക് ഗുണകരമായി മുവാസലാത്തിെൻറ പുതിയ ബസ് സമയം
text_fieldsNext Story