വന്നണഞ്ഞു, സ്വപ്നയാനം
text_fieldsദോഹ: എയർബസിെൻറ എ350–1000 േശ്രണിയിൽ പെട്ട പ്രഥമ വിമാനം ഇനി ഖത്തർ എയർവേയ്സിന് സ്വന്തം. ഈ വിമാനം സ്വന്തമാക്കുന്ന ആദ്യ എയർലൈൻസെന്ന റെക്കോർഡാണ് ഖത്തർ എയർവേയ്സ് കുറിച്ചിരിക്കുന്നത്. ഫ്രാൻസിലെ എയർബസ് ആസ്ഥാനമായ ടുളൂസിലെ എയർബസ് ഡെലിവറി സെൻററിൽ അന്താ രാഷ്ട്ര മാധ്യമപ്രവർത്തകരെ സാക്ഷിയാക്കിയാണ് ആദ്യ വിമാനത്തിെൻറ കൈമാറ്റം പൂർത്തിയാക്കിയത്. ബുധനാഴ്ച വിമാനം ദോഹയിൽ എത്തിച്ചേർന്നു. ഖത്തർ എയർവേയ്സ് ബിസിനസ് ക്ലാസ് രംഗത്തെ വിപ്ലവമെന്ന് അറിയപ്പെടുന്ന ക്യൂസൂട്ട് സ്ഥാപിക്കുന്ന ആദ്യ എയർ ബസ് വിമാനം കൂടിയാണ് എ350–1000.
ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിർ, എയർബസ് പ്രസിഡൻറും സി ഒ ഒയുമായ ഫാബ്രിക് െബ്രഗീർ, ഡിഫൻസ് എയറോസ്പേയ്സ് റോൾസ് റോയ്സ് പ്രസിഡൻറ് ക്രിസ് കോൾട്ടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഇത് അഭിമാന നിമിഷമാണെന്നും അത്യാധുനിക സാങ്കേതികവിദ്യകളാൽ സമ്പന്നമായ ലോകത്തിലെ ആദ്യ വി മാനമായ എയർബസ് എ350–1000 സ്വന്തമാക്കുന്ന ആദ്യ കമ്പനിയായി ഖത്തർ എയർവേയ്സ് മാറിയിരിക്കു ന്നുവെന്നും ഖത്തർ ധനകാര്യമന്ത്രി അലി ശെരീഫ് അൽ ഇമാദി പറഞ്ഞു. ഖത്തർ എയർവേയ്സിെൻറ വളർച്ച ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകുകയെന്നതാണ് ഖത്തർ എയർവേയ്സിെൻറ നയം. ഇ തിെൻറ ഏറ്റവും പുതിയ ഉദാഹരണമാണ് എയർബസ് എ350–1000 ആദ്യമായി സ്വന്തമാക്കിയ ചരിത്രമുഹൂർ ത്തമെന്നും ചടങ്ങിൽ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേയ്സ് നിരയിലേക്കുള്ള 42 എയർബസ് എ350–1000 വിമാനങ്ങളിലെ ആദ്യ വിമാനമാണ് ഇന്ന് സ്വന്തമാക്കിയത്. കുറഞ്ഞ വയസ്സ് മാത്രമുള്ള ഖത്തർ എയർവേയ്സിനെ സംബന്ധിച്ച് ഇത് മഹത്തായ നേട്ടമാണ്. കഴിഞ്ഞ വർഷമാണ് എയർബസിൽ നിന്നും 37 എ350–1000 വിമാനം മിഡിലീസ്റ്റിലെ ഏറ്റവും വലിയ യാത്രാ വിമാന കമ്പനിയായ ഖത്തർ എയർവേയ്സ് ഓർഡർ ചെയ്തിരുന്നത്.
രണ്ട് എഞ്ചിനുകൾ ഘടിപ്പിച്ച ഏറ്റവും വ ലിയ പാസഞ്ചർ ജെറ്റാണ് എയർബസ് എ350–1000. എയർബസ് എ350–900 നേക്കാളും 23 അടി കൂടുതൽ നീള മുള്ള എയർബസ് എ350–1000ൽ 46 ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസുകളാണുള്ളത്. റോൾസ് റോയ്സ് െട്രൻറ് എക്സ് ഡബ്ല്യൂ ബി–97 എഞ്ചിനുകളാണ് ഉപയോഗിച്ചിരിക്കുന്നതിനാൽ തന്നെ മികച്ച ഇന്ധനക്ഷമത കമ്പനി ഉ റപ്പുനൽകുന്നു. കുറഞ്ഞ അളവിലാണ് കാർബൺ പുറന്തള്ളുന്നതെന്നും എയർബസ് വ്യക്തമാക്കുന്നു. 2017 ആഗസ്റ്റിൽ ആദ്യ എയർബസ് എ350–1000 അതേ വർഷം തന്നെ ഖത്തർ എയർവേയ്സിലെത്തുമെന്ന് അക്ബർ അൽ ബാകിർ പറഞ്ഞിരുന്നെങ്കിലും കമ്പനിയുടെ പുതിയ ബിസിനസ് ക്ലാസ് ആയ ക്യൂ–സ്യൂട്ട് സ്ഥാ പിക്കുന്നതുമായി ബന്ധപ്പെട്ടാണ് വൈകിയത്. എയർബസ് എ350–1000 വിമാനത്തിെൻറ ആദ്യ സർവീസ് ദോഹ – ലണ്ടൻ സെക്ടറിലായിരിക്കുമെന്ന് അധികൃ തർ വ്യക്തമാക്കി. ലണ്ടനിലെ ഹീത്രു രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദിവസേന ആറ് സർവീസുകളാണ് ഖത്തർ എയർവേയ്സ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.