Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ സാംക്രമിക...

ഖത്തറിൽ സാംക്രമിക രോഗം മറച്ചുവെച്ചാൽ മൂന്നുവർഷം തടവും രണ്ട്​ ലക്ഷം റിയാൽ പിഴയും

text_fields
bookmark_border
ഖത്തറിൽ സാംക്രമിക രോഗം മറച്ചുവെച്ചാൽ മൂന്നുവർഷം തടവും രണ്ട്​ ലക്ഷം റിയാൽ പിഴയും
cancel

ദോഹ: സാംക്രമിക രോഗം അറിഞ്ഞിട്ടും അത്​ മറച്ചുവെച്ചാൽ ഖത്തറിൽ മൂന്നുവർഷം തടവും രണ്ട്​ ലക്ഷം റിയാൽ പിഴയും. ഇതു സംബന്ധിച്ച നിയമഭേദഗതി അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പുറപ്പെടുവിച്ചു.

സാംക്രമിക രോഗം ഉണ്ടെന്ന്​ സംശയി ച്ചാലും അത്​ ഈ നിയമപ്രകാരം അറിയിക്കണം. അ​െല്ലങ്കിൽ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷ ലഭിക്കും. ഇ ത്​ പ്രകാരം താൻ ചികിൽസിക്കുന്ന ഒരാൾക്ക്​ രോഗമുണ്ടെന്ന്​ അറിഞ്ഞാൽ ഡോക്​ടർക്കാണ്​ അത്​ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ചുമതല.

ഒരു കുടുംബത്തിൽ​ രോഗിയുള്ളത്​ തിരിച്ചറിഞ്ഞാൽ അത്​ അറിയിക്കാനുള്ള ഉത്തരവാദിത്തം കുടുംബനാഥനാണ്​. സ്​ഥാപനത്തിൽ ആണെങ്കിൽ സ്​ഥാപനമേധാവിയുമാണ്​ രോഗവിവരം അറിയിക്കേണ്ടത്​.

യൂനിവേഴ്​സിറ്റി വിദ്യാർഥികൾക്കോ അധ്യാപകർക്കോ മറ്റ്​ ജീവനക്കാർക്കോ രോഗമുണ്ടെന്നത്​ അറിഞ്ഞാൽ അത്​ അറിയിക്കേണ്ട ഉത്തരവാദിത്വം യൂനി​േവഴ്​സിറ്റി പ്രസിഡൻറിനോ അല്ലെങ്കിൽ ഉന്നത അധികാരിക്കോ ആണ്​.

തൊഴിലിടത്തിൽ ആണെങ്കിൽ സൂപ്പർ​ൈവസർക്കുമാണ്​ ഉത്തരവാദിത്വം. ഒരു സ്​ഥാപനം ഒരു പ്രവാസിയെ ജോലിക്കായി റിക്രൂട്ട്​ ചെയ്​തിട്ടു​ണ്ടെങ്കിൽ അയാൾ ഖത്തറിൽ വച്ചോ വിദേശത്ത്​ വ​േച്ചാ ഏതെങ്കിലും തരത്തിൽ സാംക്രമിക രോഗബാധിതനാവുകയാണെങ്കിൽ അത്​ അറിയിക്കേണ്ടത്​​ റിക്രൂട്ട്​ സ്​ഥാപനമായിരിക്കും.

2020 ഒമ്പതാം നമ്പർ നിയമമാണ്​ അമീർ പുറപ്പെടുവിച്ചിരിക്കുന്നത്​. 1990ലെ 17ാം നമ്പർ നിയമത്തിലെ നാല്​, 12 ആർട്ടിക്കിളിൻെറ ഭേദഗതിയായാണ്​ പുതിയ നിയമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - new penalty for not disclosing epidemic details -gulf news
Next Story