വാഴയൂർ സർവിസ് ഫോറം ഖത്തർ പുതിയ ഭാരവാഹികൾ
text_fieldsറഫീഖ് കാരാട്, റിയാസ് പുഞ്ചപാടം, അഖിൽ അഴിഞ്ഞിലം
ദോഹ: വാഴയൂർ സർവിസ് ഫോറം (വി.എസ്.എഫ്) ഖത്തർ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതുവത്സര കണക്ടിങ് മീറ്റപ്പ് ഒരുമ 2025ലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഭാരവാഹികളായി റഫീഖ് കാരാട് (പ്രസിഡന്റ്), റിയാസ് പുഞ്ചപാടം (ജനറൽ സെക്രട്ടറി), നിഖിൽ അഴിഞ്ഞിലം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: രത്നാകരൻ കാരാട്, ഇൽയാസ് കക്കോവ്, പുരുഷു പുതുക്കോട്, സഹദ് തിരുത്തിയാട് (വൈസ് പ്രസിഡന്റുമാർ). ഹാഷിം വാഴയൂർ, ആഷിക് ചെണ്ണയിൽ, വിനീഷ് കാരാട്, അനീസ് കോട്ടുപാടം (ജോയന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
ചീഫ് അഡ്വൈസർ ആയി മഷ്ഹൂദ് വി.സി., ഡെപ്യൂടി അഡ്വൈസറായി ആസിഫ് കോട്ടുപാടം എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് മെമ്പർമാരായി ജവാദ് വാഴയൂർ (സ്പോർട്സ്), ഹൈദർ വാഴയൂർ (ആർട്സ്), അനസ് മൂളപ്പുറം, അബ്ദുൽസലാം തിരുത്തിയാട്, ഷമീർ പുഞ്ചപ്പാടം, അബ്ദുസ്സലാം അഴിഞ്ഞിലം എന്നിവരെയും തിരഞ്ഞെടുത്തു. മുൻതസ പാർക്കിൽ നടന്ന ഒത്തുചേരലിൽ സെക്രട്ടറി ആസിഫ് കോട്ടുപാടം അധ്യക്ഷത വഹിച്ചു. ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ് മഷ്ഹൂദ് വി.സി. ഉദ്ഘാടനം ചെയ്തു. കൂട്ടായ്മകളുടെ പ്രസക്തിയും സംഘടനയുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ട്രഷറർ ജാവേദ് വാഴയൂർ സ്വാഗതവും സെക്രട്ടറി ശരത് പൊന്നേപാടം റിപ്പോർട്ട് അവതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

