തൊയക്കാവ് മഹല്ല് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsതൊയക്കാവ് ഖത്തർ വെൽഫെയർ അസോസിയേഷന്റെ (തഖ്വ) ജനറൽ ബോഡി യോഗത്തിൽനിന്ന്
ദോഹ: തൃശൂർ ജില്ലയിലെ തൊയക്കാവ് വടക്കേ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ തൊയക്കാവ് ഖത്തർ വെൽഫെയർ അസോസിയേഷന്റെ (തഖ്വ) ജനറൽ ബോഡി യോഗം സൽവ റോഡിലുള്ള സൈത്തൂൺ റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് അബ്ദുൽ റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ നോർക്ക പദ്ധതികളും പ്രവാസിക്ഷേമ പദ്ധതികളും അംഗങ്ങൾക്കായി ഷംസുദ്ദീൻ പരിചയപ്പെടുത്തി.
അബ്ദുൽ ഷുക്കൂർ (പ്രസിഡന്റ്), റഹീസ് എം.കെ. (ജന. സെക്ര), അസിം (ട്രഷ), അബ്ദുൽ ജബ്ബാർ, വി.എസ്. ഹംസ (വൈസ് പ്രസി.), ഷാനവാസ് പുല്ലപ്പുള്ളി, സയിൻ മനാഫ് (സെക്ര.) എന്നിവരടങ്ങുന്ന പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി കെ.പി. മുഹമ്മദലി, അസീസ് എ.എസ്, മുഹമ്മദ് സലീം എന്നിവരെയും മെംബർമാരായി ഫാറൂഖ്, ഹബീബ്, മനാഫ്, മർസൂഖ്, അബ്ദുൽ റഹീം, ഫാദിൽ റഷീദ്, ഫഹദ് ഷറഫു, ഇസ്മായിൽ, അക്ബർ, ഫജറുദ്ദീൻ, ഫഹിം മുഹമ്മദ്, ഫൈസൽ മജീദ്, ഹസീബ്, ഹാഷിൽ കബീർ, അസ്ലം അഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു. ഫാറൂഖ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

