പ്രവാകിന് പുതിയ ഭാരവാഹികൾ
text_fieldsസുഭാഷ്, സുധീർ, ഷഫീഖ്
ദോഹ: കൊല്ലം ജില്ലയിലെ കൂട്ടിക്കട പ്രദേശത്തെ പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷൻ കൂട്ടിക്കട (പ്രവാക്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രവാസികളുടെ ഉന്നമനം, പ്രദേശത്തിന്റെ വികസനം തുടങ്ങിയവയിൽ ഊന്നിയാണ് സംഘടന പ്രവർത്തിക്കുന്നത്. സാമൂഹ്യ ബോധവൽക്കരണ പരിപാടികൾ, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സുഭാഷ് (പ്രസിഡന്റ്), എ. സുധീർ (സെക്രട്ടറി), ടി. ഷഫീക് (ട്രഷറർ). വൈസ് പ്രസിഡന്റുമാർ: ടി. അൻസർ, താഹിർ ജലാൽ. ജോ. സെക്രട്ടറിമാർ: എ. നിസാർ, എം.ഷംനാദ്. ജോയന്റ് ട്രഷറര്‍: അനീഷ് അനിധരൻ.
ഉപദേശക സമിതി ചെയർമാൻ: സുൽഫിക്കർ, പബ്ലിക് റിലേഷൻ കൺവീനർ: നജാഹ് കബീർ. എക്സിക്യൂട്ടിവ് അംഗങ്ങൾ: അബീസ്, ടി. അനസ്, ഹാഷിർ അബ്ദുൽ സലാം, എസ്. ജലാലുദ്ദീൻ, മുർത്തല ജലാലുദ്ദീൻ, നാസർ ഖാലിദ്, നിബിൻ അബ്ദുൽ റഹിം, സൻസാർ, എസ്. സന്തോഷ്, ജെ. ഷമീർ, സുഫിയാൻ സിദ്ദീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

