എം.ജി.എം ഖത്തറിന് പുതിയ ഭാരവാഹികൾ
text_fields1. സാഹിദ അബ്ദുറഹ്മാൻ (പ്രസി) 2. ഫസീല ഹസ്സൻ (ജന. സെക്ര) 3. അംന അഷ്‌റഫ് (ട്രഷ)
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻററിൻെറ വനിതവിഭാഗമായ എം.ജി.എം ഖത്തറിന് പുതിയ ഭാരവാഹികൾ. കഴിഞ്ഞദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിൽ സാഹിദ അബ്ദുറഹ്മാൻ (പ്രസി), ഫദീല ഹസ്സൻ (ജന. സെക്ര), അംന പട്ടർകടവ് (ട്രഷ), ഷരീഫ സിറാജ്, സബിത മുഹമ്മദലി, സലീന ഹുസൈൻ (വൈസ് പ്രസി), മുബഷിറ മുനീർ, മെഹറുന്നിസ, റിസ്‌വാന താജുദ്ദീൻ (സെക്ര), അഡ്വ. ശബീന മൊയ്തീൻ, സൈബുന്നീസ, ആരിഫ അക്ബർ (ഉപദേശകസമിതി) എന്നിവരെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പിന് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഉപദേശകസമിതി ചെയർമാൻ അക്ബർ കാസിം, വൈസ് പ്രസിഡൻറ് ഫൈസൽ കാരട്ടിയാട്ടിൽ, വൈസ് പ്രസിഡൻറ് മുനീർ സലഫി എന്നിവർ നേതൃത്വം നൽകി. പ്രസിഡൻറ് ഷൈനി സമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അംന പട്ടർകടവ് സ്വാഗതം പറഞ്ഞു. അക്ബർ കാസിം ആമുഖഭാഷണം നടത്തി. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ ഉദ്ബോധനം നടത്തി. ഷൈനി സമാൻ, അംന, സൈബുന്നീസ, സൈനബ ലത്തീഫ്, റംല ഫൈസൽ, ശമി ഷരീഫ് തുടങ്ങിയവർ അനുമോദനങ്ങളർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

