Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുക്കളത്തോട്ടം ദോഹക്ക്‌ പുതിയ ഭാരവാഹികൾ

text_fields
bookmark_border
ജിജി അരവിന്ദ് പ്രസിഡന്റ്, ബെന്നി തോമസ് ജനറൽ സെക്രട്ടറി
അടുക്കളത്തോട്ടം ദോഹക്ക്‌ പുതിയ ഭാരവാഹികൾ
cancel
camera_alt

ജിജി അരവിന്ദ്  (പ്രസി), ബെന്നി തോമസ് (ജന. സെക്ര), യാസർ എം (ട്രഷ)

ദോഹ: ഐ.സി.സിക്കു കീഴിൽ രജിസ്റ്റർ ചെയ്ത നമ്മുടെ അടുക്കളത്തോട്ടം ദോഹ 2023-25 കാലയളവിലേക്ക് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. ജിജി അരവിന്ദ് (പ്രസി), ബെന്നി തോമസ് (ജന. സെക്ര.), യാസർ (ട്രഷ), സിറോസ് രവീന്ദ്രൻ (വൈസ് പ്രസി), അനിൽ കുമാർ (ജോ. സെക്ര.), അംബര പവിത്രൻ, റംല സമദ്, ജവഹർ ഭരതൻ, സൂരജ്, മുഹമ്മദ് സിയാദ്, രാജേഷ് (മാനേജിങ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ അടുത്ത രണ്ടു വർഷത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപവത്കരിച്ചു. രമ, അഷ, ഗണേഷ്, ഹംസ, ജൈനാസ്, മാത്യു, മാധവിക്കുട്ടി, റസിയ, രമ്യ, റൂബി, സുധീർ, വാഹിദ, മൻസൂർ, ജിറ്റോ എന്നിവരാണ് ഈ കമ്മിറ്റി അംഗങ്ങൾ. ഓരോ സീസണിലും ജൈവ കാർഷികോത്സവം, വിളവെടുപ്പ് ഉത്സവം, മികച്ച കർഷകർ, സ്കൂൾ തലത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന മികച്ച കുട്ടി കർഷകർക്കുള്ള പുരസ്കാരം, മണ്ണിനെയും കൃഷിയെയും കൂടുതൽ അറിയാൻ സഹായകമായ പരിസ്ഥിതി ക്വിസ് എന്നിവ കൂട്ടായ്മയുടെ ശ്രദ്ധേയമായ പരിപാടികളാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New office bearers for Kitchen Garden Doha
Next Story