കേരള ബിസിനസ് ഫോറത്തിന് പുതിയ ഭാരവാഹികൾ
text_fieldsകേരള ബിസിനസ് ഫോറത്തിൻെറ 2021-2021 വർഷത്തെ ഭാരവാഹികൾ
ദോഹ: ഖത്തറിലെ മലയാളി ബിസിനസ് കൂട്ടായ്മയായ കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) 2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.എ. ഷാനവാസ് ബാവയാണ് പുതിയ പ്രസിഡൻറ്. ജനറല്‍ സെക്രട്ടറിയായി നിഹാദ് മുഹമ്മദലിയെ തിരഞ്ഞെടുത്തു.
രാമകൃഷ്ണന് (വൈസ് പ്രസി), കിമി അലക്സാണ്ടര്‍, നിഷാം ഇസ്മാഈല്‍ (ജോ. സെക്ര), ഗിരീഷ് പിള്ള (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജനറല്‍ബോഡി യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് കെ.ആര്. ജയരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീന് മുഹമ്മദ് ഷാഫി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫാസില്‍ ഹമീദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഡ്വൈസറി ചെയര്മാന് അബ്ദുല്ല തെരുവത്ത് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഐ.സി.സി പ്രസിഡൻറ് ബാബുരാജൻ, ഐ.സി.സി മുൻ പ്രസിഡൻറ് മണികണ്ഠൻ, ഐ.എസ്.സി വൈസ് പ്രസിഡൻറ് ഷെജി, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

