യാത്രയപ്പും കമ്മിറ്റി തെരഞ്ഞെടുപ്പും
text_fieldsഅബ്ദു പാപ്പിനിശ്ശേരി (പ്രസി.), ശഫീഖ് മാങ്കടവ് (ജന.സെക്ര.), ഹസനവി തൻവീർ ഹുദവി (ട്രഷ.)
ദോഹ: കണ്ണൂർ ജില്ലയിലെ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഖത്തർ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദാവൂദ് തണ്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം അബ്ദു പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി അബ്ദു പാപ്പിനിശ്ശേരി, ജനറൽ സെക്രട്ടറിയായി ശഫീഖ് മാങ്കടവ്, ട്രഷററായി ഹസനവി തൻവീർ ഹുദവി എന്നിവരെ തെരഞ്ഞെടുത്തു.
വർക്കിങ് പ്രസിഡന്റായി മുജീബ് പുല്ലൂപ്പിയും വർക്കിങ് സെക്രട്ടറിയായി ഹസനവി ഹാഫിസ് റഹ്മാൻ ഹുദവിയും വൈസ് പ്രസിസന്റുമാരായി സയ്യിദ് ഹാഷിം തങ്ങൾ മാലോട്ട്, ദാവൂദ് തണ്ടപ്പുറം, സാലിഹ് കെ.വി. നാറാത്ത്, മുഹ്സിൻ കണ്ണൂർ സിറ്റി, ഷാജി പാട്ടയം, ഹാരിസ് നെല്ലിക്കപ്പാലം എന്നിവരെയും സെക്രട്ടറിമാരായി ഷംസീർ പന്നിയംകണ്ടി, മർസൂഖ് മാങ്കടവ്, ഹസനവി അനീസ് ഹുദവി, ഹസനവി അസ്ലം ഹുദവി എന്നിവരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു.
ഇസ്ലാമിക് കോപ്ലക്സിന്റെ പ്രചാരണാർഥം ഖത്തറിൽ ഹ്രസ്വസന്ദർശനാർഥം എത്തിയ ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ.എൻ. മുസ്തഫ, അഡ്മിനിസ്ട്രേറ്റർ ഹൈദർ അലി ഹുദവി എന്നിവർക്ക് യാത്രയയപ്പും നൽകി. മുജീബ് പുല്ലൂപ്പി സ്വാഗതവും ഹസനവി തൻവീർ ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

