പാരമ്പര്യവും ആധുനികതയും കോർത്തിണക്കി പുതിയ നോട്ടുകൾ
text_fields2. രൂപം മാറിയ നൂറുറിയാൽനോട്ടിൽ അബു അൽ ഖുബൈബ് പള്ളിയാണുള്ളത്, 3. രൂപം മാറിയ 50 റിയാൽ നോട്ടിൽ ഖത്തർ സെൻട്രൽ ബാങ്ക് കെട്ടിടവും സാമ്പത്തികകാര്യമന്ത്രാലയം കെട്ടിടവുമാണുള്ളത്,
4. പത്ത് റിയാൽ നോട്ടിൽ ലുസൈൽ സ്റ്റേഡിയം, ആസ്പെയർ സോണിലെ ടോർച്ച് ടവർ, സിദ്റ മെഡിസിൻ, എജുക്കേഷൻ സിറ്റി (ഖത്തർ ഫൗണ്ടേഷൻ) എന്നിവ കാണാം, 5. രൂപം മാറിയ ഒരു റിയാൽ നോട്ടിൽ പരമ്പരാഗത പായ്കപ്പൽ, മുത്തുച്ചിപ്പിയുടെയും പവിഴത്തിൻെറയും നിർമിതിയുമാണുള്ളത്. 6. പുതിയ അഞ്ച് റിയാലിൽ അറബ് കുതിരകൾ, ഒട്ടകം, ഒറിക്സ്, പരമ്പരാഗത മരുഭൂമിയുടെ ചിത്രം, സസ്യജാലങ്ങൾ, തമ്പ് എന്നിവ ഉൾകൊള്ളുന്ന മരുഭൂമിയുടെ ചിത്രമാണ് ഉള്ളത്
ദോഹ: രാജ്യത്ത് പുതിയ സീരീസ് കറൻസി നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഇതിനു പുറമേ 200 റിയാലിെൻറ പുതിയ നോട്ടും പുറത്തിറക്കി. പുതിയ നോട്ടുകൾ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 18നാണ് പ്രാബല്യത്തിൽവരുക.
ഖത്തരി റിയാലിെൻറ അഞ്ചാമത് സീരീസിനോടനുബന്ധിച്ചാണ് പുതിയ 200 റിയാലിെൻറ നോട്ട് വരുന്നത്. ശൈഖ് അബ്ദുല്ല ബിൻ ജാസിം ആൽഥാനിയുടെ ഫോട്ടോ ആലേഖനം ചെയ്തതാണ് പുതിയ 200െൻറ നോട്ട്. ഖത്തർ നാഷനൽ മ്യൂസിയവും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടും ഈ നോട്ടിൽ കാണാം. പുതിയ നോട്ടുകൾ വരുേമ്പാഴും പഴയ നോട്ടുകൾ വിപണിയിൽ ഉണ്ടാകും. ലോക്കൽ ബാങ്കുകളിൽനിന്ന് മൂന്നുമാസത്തിനകം പുതിയ നോട്ടുകൾ മാറ്റിയെടുക്കാം. അതിനു ശേഷം ഖത്തർ സെൻട്രൽ ബാങ്കിൽനിന്നും പുതിയ നോട്ടുകൾ മാറ്റിയെടുക്കാമെന്നും അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുതിയ നോട്ടുകളുടെ മുൻവശത്തെ ഡിസൈൻ പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ പതാകയും ഖത്തരി സസ്യജാലങ്ങളും ഉൾക്കൊള്ളുന്നുമുണ്ട്. നോട്ടിൽ കാണുന്ന പ്രത്യേക കവാടത്തിെൻറ ചിത്രം പരമ്പരാഗത ഖത്തരി വാസ്തുവിദ്യയെയാണ് അടയാളപ്പെടുത്തുന്നത്. നോട്ടിെൻറ പിറകുവശം ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സംസ്കാരം, സസ്യജാലം, ജന്തുജാലം, വിദ്യാഭ്യാസ-കായിക-സാമ്പത്തിക മേഖലയിലെ വികസനമാണ് കാണിക്കുന്നത്.
പ്രധാന പ്രത്യേകതകൾ
• പുതിയ നോട്ടുകളിലെ അക്കങ്ങളും സമാന്തരമായ വരകളും കാഴ്ചത്തകരാർ ഉള്ളവർക്ക് കൂടി വിനിമയം എളുപ്പമാക്കാനുള്ളതാണ്.
• നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ബാക്കിലെയും മുന്നിലെയും അപൂർണമായ ചിത്രങ്ങൾ പൂർണതയിൽ കാണുന്ന തരത്തിലാകും. നോട്ടിെൻറ മൂല്യവും തെളിഞ്ഞുവരും.
•പുതിയ നോട്ടുകൾ ലൈറ്റിൽ പിടിച്ചാൽ ഖത്തറിെൻറ ദേശീയ എംബ്ലത്തിലെ വാട്ടർ മാർക്ക് കാണാം. നോട്ടിെൻറ മൂല്യത്തിൻെറ ഡിനോമിനേഷനും കാണാനാകും.
•ഓരോ സുരക്ഷാ ത്രഡുകളും നോട്ടിെൻറ മൂല്യത്തെയാണ് കാണിക്കുന്നത്.
•നോട്ടുകൾ ചരിച്ചുവച്ചുനോക്കിയാൽ ത്രിമാന ഛായാചിത്രം ദൃശ്യമാകുന്ന വിധം മാറും. സുരക്ഷാ ത്രഡുകളും മാറുന്നതായി കാണാം. നോട്ടിലെ കവാടത്തിെൻറ ചിത്രത്തിലുള്ള പൂവിെൻറ നിറം മാറുകയും ചെയ്യും. നേരിയ വലയം ഈ പൂവിന് ചുറ്റും കറങ്ങുന്നതായും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

